‘പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദി’; എം.വി.ഗോവിന്ദൻ
കവി കെ.സച്ചിദാനന്ദനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദിയെന്ന് കുറ്റപ്പെടുത്തൽ. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എം.വി.ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയിൽ സിപിഐഎം പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. അന്നത് വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.(M.V. Govindan criticises poet K. Satchidanandan) അതേസമയം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വാർത്ത ചോർന്നതിൽ സിപിഐഎമ്മിൽ വിമർശനം ഉയർന്നു. യോഗ…
