രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ ബംഗളൂരുവില്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ വീടുകള്‍ ഇടിച്ചുനിരത്തിയ പാവപ്പെട്ടവരെ മറക്കരുത്; എ എ റഹീം എം പി
രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോള്‍ ബംഗളൂരുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ മറക്കരുതെന്ന് എഎ റഹീം എം പി. രാജ്യം അതിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിക്കുന്ന ദിവസമാണിന്ന്. എന്നാല്‍ ആഘോഷങ്ങളുടെ പകിട്ടിനിടയില്‍ ബംഗളുരുവില്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍ വീടുകള്‍ ഇടിച്ചുനിരത്തിയ നിസ്സഹായരായിപ്പോയ ഒരു കൂട്ടം മനുഷ്യരുണ്ടെന്നാണ് എ എ റഹീം ഓര്‍മ്മിപ്പിക്കുന്നത്. അടച്ചുപിടിച്ച ഭരണകൂടത്തിന്റെ കാതുകള്‍ തുറക്കാന്‍, ഈ നിശബ്ദരായ മനുഷ്യര്‍ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തിയേ തീരൂ എന്നും റഹീം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം…
