Headlines

വൈദ്യുതി പ്രതിസന്ധി: ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം

 

വൈദ്യുതി പ്രതിസന്ധിക്ക് പിന്നാലെ ഉത്പാദനം കൂട്ടി മൂലമറ്റം വൈദ്യുതിനിലയം. കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ഉത്പാദനം 10 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വ്യാഴാഴ്ച ഉത്പാദിപ്പിച്ചത് 11.47 ദശലക്ഷം യൂണിറ്റ്. അതിനിടെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴുന്നത് ആശങ്കയാകുന്നു. നിലവിലുളളത് 2,327.46 അടി വെളളം മാത്രം. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 2,363.06 അടി കഴിഞ്ഞ വർഷത്തേക്കാൾ 35 അടി കുറവ്.

 

 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലുമായി കെഎസ്ഇബി. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. തുക എത്രയെന്നും കമ്പനി ഏതെന്നും ഉടൻ തീരുമാനിക്കും.സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുള്ള വൈദ്യുതി നിയന്ത്രണം തുടർന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ.