Headlines

‘പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്; പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും’; കെസി വേണുഗോപാൽ

 

കെഎസ്‌യുവും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള പോരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിൽ ആണ് ആദ്യം ഉന്നയിക്കേണ്ടതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

 

 

ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാർ ആണ് ഇത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആദ്യം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിയും സർക്കാരും ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്ന് കെസി വേണുഗോപാൽ ആവർത്തിച്ച് പറഞ്ഞു. കെഎസ്‌യുവിന്‌ പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിലപാടെടുത്തു.ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്ക്. കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയെന്നും മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.