‘ഐക്യ നീക്കത്തിന് രാഷ്ട്രീയമില്ല; SNDP ലക്ഷ്യം നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം’; വെള്ളാപ്പള്ളി നടേശൻ
തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ ലക്ഷ്യം നായർ- ഈഴവ ഐക്യമല്ല. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യം. ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെആർക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശൻ.മതവിദ്വേഷമില്ല. മുസ്ലീങ്ങളോട് വിരോധമില്ല. ലീഗ് കാണിച്ച വിഭാഗീയത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എതിർപ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ്. ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണ്….
