ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം
ഒമാൻ തീരത്ത് ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരണം. എംടി സെറ്റെബെല്ല കപ്പലിലിലെ ഒരാളെ കാണാതായതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും FSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. മൂന്നു പേരെ കാണാതായതായി നേരത്തെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ് സ്വദേശികളെയാണ് കാണാതായത്. വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ…
