കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്താണെന്ന് അലോഷ്യസിനെ അറിയിച്ചെന്നും വി ഡി സതീശന്റെ ഓഫീസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച കൊച്ചിയിലെന്നും അറിയിച്ചു. പിന്നീട് സമയം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതിനിടെ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് കൊച്ചിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള കെഎസ്‌യു നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. അലോഷ്യസ് സേവ്യർ അടക്കമുള്ള കെഎസ്‌യു നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് സമയം അനുവദിക്കുന്നതിനനുസരിച്ച് കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസം മുമ്പ് ടെലഫോണിലൂടെയും കത്ത് മുഖേനയും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നതായി കെഎസ്‌യു അറിയിച്ചു. കെപിസിസി നേതൃത്വവുമായി ഇടപെട്ട് വിഷയം അവതരിപ്പിക്കാനും കെഎസ്‌യു ആലോചന.ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി എന്ന വികാരത്തിലാണ് അലോഷ്യസ്. വിവാദം മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണങ്ങൾ അവസാനിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റേയും തീരുമാനം.









