വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതിയിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ഇന്ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. ബിസ്മീറിന് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയല്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിസ്മീറിന്റെ കുടുംബം. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കുടുംബം ആശുപത്രിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.അതേസമയം കൃത്യമായ ചികിത്സ നൽകിയെന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച്…
