ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ല, തെളിവില്ലെന്ന വിജിലൻസ് കോടതി പരാമർശം നീക്കി ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടിയ്ക്ക് താൽകാലിക ആശ്വാസം. തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതി പരാമർശം ഹൈക്കോടതി നീക്കി. തന്ത്രിയുടെ ജാമ്യം തള്ളിക്കളയണമെന്ന ആവശ്യവും എസ്ഐടി ഉന്നയിച്ചിരുന്നു. എന്നാൽ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പരാമർശങ്ങൾ കേസിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ്ഐടി ഹർജി നൽകിയത്. അറസ്റ്റിലായ 41 ദിവസം കഴിഞ്ഞപ്പോഴാണ് കേസിൽ തന്ത്രി കണ്ഠര് രാജീവരരിന് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എസ്ഐടി…
