ഇന്നും വില ഇടിഞ്ഞു; സ്വര്‍ണവില അറിയാം

 

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,065 രൂപയായി. പവന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 560 രൂപയാണ്. പവന് 1,04,520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. ( gold rate kerala july 17)

 

 

ഇന്നലെയും സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞിരുന്നു. യുഎസ്- ഇറാന്‍ ആക്രമണങ്ങള്‍ വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍ ഈ ആഴ്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത് വലിയ ചാഞ്ചാട്ടങ്ങളാണ്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതും കേരളത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.