പത്തനംതിട്ട ∙ കുമ്പഴയിൽ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പുളിമുക്ക് സ്വദേശിനി ഉഷാകുമാരി (59) ആണ് മരിച്ചത്. രാവിലെ ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ആയിരുന്നു അപകടം. സുരേന്ദ്രനാണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്. പുനലൂർ മൂവാറ്റുപുഴ പാതയിലേക്ക് പ്രവേശിക്കുമ്പോൾ ആണ് ലോറി തട്ടിയത്. ഉഷാകുമാരിയുടെ തലയിലുടെ ലോറിയുടെ ടയർ കയറി ഇറങ്ങി. സംഭവസ്‌ഥലത്ത് തന്നെ ഉഷാകുമാരി മരിച്ചു. സുരേന്ദ്രനു പരുക്കില്ല. പുനലൂർ മൂവാറ്റുപുഴ പാതയിലെ അപകടമേഖലയാണ് കുമ്പഴ ജംക്ഷൻ.






