നടി ശാന്തി കൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു. 91 വയസായിരുന്നു. ഇന്നലെ വൈകിട്ട് ബംഗളൂരിൽ മകന്റെ വീട്ടിൽ വെച്ചായിരുന്നു മരണം . മൃതദേഹം ഇന്നലെ സംസ്കരിച്ചു. ആർ കൃഷ്ണയാണ് ശാന്തി കൃഷ്ണയുടെ അച്ഛൻ.മലയാളം , തമിഴ് സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ പ്രശസ്തയായ നടിയാണ് ശാന്തി കൃഷ്ണ. പനീർ പുഷ്പങ്ങൾ എന്ന തമിഴ് സിനിമയിലൂടെയാണ് ശാന്തി കൃഷ്ണയുടെ അരങ്ങേറ്റം.







