Headlines

Webdesk

കരിപ്പൂരില്‍ 1,088ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1,088 ഗ്രാം സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ആദ്യത്തെ യാത്രക്കാരന്‍ 495.9 ഗ്രാം സ്വര്‍ണത്തിന്റെ കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെയാള്‍ 591.8 ഗ്രാം സ്വര്‍ണം അരയില്‍ പ്ലാസ്റ്റിക് പൗച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ മാസം ആദ്യം മറ്റൊരു യാത്രക്കാരനില്‍ നിന്ന് അഞ്ച് സ്വര്‍ണ കാപ്‌സൂളുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചും മലദ്വാരത്തില്‍ നിന്നാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിലെ ചവറ്…

Read More

ഐ എസ് എല്‍; മുംബൈ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മല്‍സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ് സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. രാത്രി 7.30ന് ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ടൈ അപ്പുള്ള മുംബൈ ഇത്തവണ വന്‍ താരനിരയെയാണ് വാങ്ങിയിരിക്കുന്നത്. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ താരമായ ബാര്‍ത്തലോമു ഓഗ്‌ബെച്ചെ ഇത്തവണ മുംബൈക്കു വേണ്ടിയാണ് ഇറങ്ങുന്നത്. കൂടാതെ സിഡ്‌നി എഫ് സിയുടെ ആദം ലി ഫോന്‍ഡ്രിയും ഇത്തവണ മുംബൈയ്ക്കായി…

Read More

കേരളത്തിലെ ആറ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി ദേശീയ ബഹുമതി ;രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ആദ്യ 12 സ്ഥാനവും കേരളത്തിനായി

തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ ക്യൂ എ എസ്) അംഗീകാരം. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ…

Read More

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ സന്ദേശം വെളിപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയ സന്ദേശം വെളിപ്പെടുത്തി മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. നിരാശയോടെ പോരാട്ടം അവസാനിപ്പിക്കുന്നവരില്‍ ഒരാളല്ല നിങ്ങളെന്ന് എനിക്കറിയാമെന്നും ആഘോഷിക്കാന്‍ ഇനിയും നിരവധി അവസരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കണമെന്നും സച്ചിന്‍ സൂര്യകുമാറിന് നല്‍കിയ സന്ദേശത്തില്‍ പറയുന്നു. ‘നിങ്ങള്‍ ക്രിക്കറ്റില്‍ എത്രത്തോളം സത്യസന്ധമായും ആത്മാര്‍ത്ഥമായും ഇരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളെ തിരിച്ചും പരിപാലിക്കും. ഇത് നിങ്ങളുടെ അവസാന തടസമായിരിക്കാം. ഇന്ത്യക്കായി കളിക്കുകയെന്ന നിങ്ങളുടെ ആഗ്രഹം ഒരു…

Read More

കന്നിവോട്ടിൽ സ്ഥാനാർത്ഥിയായി അനസ് റോസ്ന സ്റ്റെഫി നാട്ടിലും മാധ്യമങ്ങങ്ങളിലും താരം

ഇത്തവണത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞെടുപ്പിൽ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു യുവതി.  കന്നി വോട്ടിൽ തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  അനസ് റോസ്ന സ്റ്റെഫിയാണ് ഈ താരം .പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് അനസ് മത്സരിക്കുന്നത് .ഇരുപത്തിമൂന്നാം വയസിൽ സ്ഥാനാർത്ഥിയായി  തൻ്റെ ആദ്യവോട്ട് സ്വയം രേഖപ്പെടുത്തുകയാണ് അനസ് റോസ്ന സ്റ്റെഫി   എന്ന പി.ജി. വിദ്യാർത്ഥിനി. പൊതുപ്രവർത്തകനായ അച്ഛനിൽ നിന്നുള്ള പ്രചോദനവും തെരഞ്ഞെടുപ്പിനുള്ള  തൻ്റെ താൽപര്യവുമാണ് സ്റ്റെഫിയെ സ്ഥാനാർത്ഥിത്വത്തിലേക്ക്  നയിച്ചത്.സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ എഴുതി …

Read More

കൂത്തുപറമ്പിൽ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു

കണ്ണൂർ കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ്, കുഴിയിൽപീടിക സ്വദേശി ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 16 വയസ്സാണ്. രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെയും മൃതദേഹം ലഭിച്ചു

Read More

തൃശ്ശൂർ കൊമ്പഴ വനത്തിൽ കുട്ടിക്കൊമ്പൻ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ

തൃശ്ശൂർ കൊമ്പഴ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കൊമ്പഴക്കടുത്ത് ജാതി തോട്ടമെന്ന സ്ഥലത്താണ് സംഭവം. കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്   സോളാർ വൈദ്യുതി കമ്പിയിൽ തട്ടിയാണ് മരണംസംഭവിച്ചത്. വൈദ്യുതി വേലിയിൽ കുടുങ്ങിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

Read More

ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ ഒരുങ്ങി കേന്ദ്രം:വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: ഒമ്ബത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ മാറ്റി 12 മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു. തൊഴിലാളികള്‍ക്ക് 12 മണിക്കൂര്‍ ജോലി സമയത്തില്‍ ഒരുമണിക്കൂര്‍ വിശ്രമത്തിനുള്ളതാണ്. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. ഒരു ദിവസത്തെ തൊഴില്‍ സമയം 12 മണിക്കൂര്‍ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. ലോക്ക്ഡൗണ്‍…

Read More

അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,951 പേര്‍ മരണത്തിന് കീഴടങ്ങി. ഓരോ ദിവസം കഴിയുന്തോറും അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.മേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യയില്‍ 46,288 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 562 മരണവും റിപോര്‍ട്ട് ചെയ്തു….

Read More

സ്വാശ്രയ മെഡിക്കൽ ഫീസ്: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ

സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്വാശ്രയ കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്നും അക്കാര്യം വിദ്യാർത്ഥികളെ അറിയിക്കാനും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്   സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കേണ്ടതെന്ന് ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഫീസ് നിർണയ…

Read More