Headlines

സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് ചെന്താമരാക്ഷൻ; തന്നേക്കാൾ പ്രബലനായ സെക്രട്ടറിയാണ് ചെന്താമരാക്ഷനെന്ന് സുരേഷ് ബാബു

പാലക്കാട്: സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചില്ലെന്ന് പുതിയ ജില്ലാസെക്രട്ടറി ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറിയുടെ മാറ്റത്തിൽ മറ്റ് വ്യാഖ്യാനങ്ങളിൽ കാര്യമില്ല. വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് കൂടി ബോധ്യപ്പെട്ടുവെന്നും ചെന്താമരാക്ഷൻ പറഞ്ഞു.തന്നേക്കാൾ പ്രബലനായ ജില്ല സെക്രട്ടറിയാകും ചെന്താമരാക്ഷനെന്നും സുരേഷ് ബാബുവും പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിലാണ് പാലക്കാട് ജില്ലാസെക്രട്ടറിയെ സിപിഐഎം നേതൃത്വം മാറ്റിയത്. ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിക്കുകയായിരുന്നു. വിപുലീകൃത ജില്ല കമ്മറ്റിയ്ക്ക് മുമ്പാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്.

ആരോഗ്യകരമായ പ്രശ്‌നം കൊണ്ടു മാത്രമേ സെക്രട്ടറി സ്ഥാനം ഒഴിയാവൂ എന്ന് എനിക്കറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതികളെ തുടർന്നാണ് ഇഎൻ സുരേഷ് ബാബുവിനെയാണ് മാറ്റിയത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

6 ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ഷീബി കൃഷ്‌ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയി. പാർട്ടിയുടെ ഉയർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു. വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമർശനം.