Headlines

പിഎം ശ്രീ തൽക്കാലം വേണ്ടെന്നു സർക്കാർ; മന്ത്രിസഭാ ഉപസമിതി അന്തിമയോഗം ഉടനില്ല

തിരുവനന്തപുരം∙ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തിടുക്കപ്പെട്ടു തീരുമാനം വേണ്ടെന്ന നിലപാടിൽ സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽനിന്നു പിൻമാറാനാകാത്തതിനാൽ സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന ഉപാധികളോടെ നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ തുടക്കത്തിലേ എടുത്ത തീരുമാനം. ഇതിനായി നിയോഗിച്ച നാലംഗ മന്ത്രിസഭാ സമിതി റിപ്പോർട്ട് നൽകുന്നതു മരവിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം ലീഗിലുൾപ്പെടെ എതിർപ്പു നിലനിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണു ധാരണ. അവശ്യഘട്ടം വന്നാൽമാത്രം രാഷ്ട്രീയ സമവായത്തോടെ മുന്നോട്ടുപോയാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ അധ്യക്ഷനും മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു,…

Read More

‘ലോകത്തിനാകെ നിങ്ങളൊരു നായകനാണ്’; സ്മിത്ത് മച്ഛാറുമായി സംസാരിച്ച് ബെഞ്ചമിൻ നെതന്യാഹു

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം നേരിട്ട ഇന്ത്യാക്കാരനായ പൈലറ്റ് ക്യപ്റ്റൻ സ്മിത്ത് മച്ഛാറുമായി സംസാരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്മിത് മച്ഛാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് നെതന്യാഹു ക്ഷണിച്ചു. സഹപൈലറ്റ് ആക്രമിച്ചത് എങ്ങനെയെന്ന് നെതന്യാഹുവിനോട് സ്മിത് മച്ചാർ വിവരിച്ചു. പ്രാർത്ഥിക്കാനായി എഴുന്നേറ്റ ഒമാനി പൈലറ്റ് തലയ്ക്ക് പലവട്ടം അടിച്ചെന്നും കാഴ്ച മങ്ങിയതിനാൽ ആദ്യം പ്രതിരോധിക്കാനായില്ലെന്നും മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു. ആദ്യം കോക്പിറ്റ് ഡോർ തുറക്കാനായെങ്കിലും സഹപൈലറ്റ് വീണ്ടും…

Read More