Headlines

Webdesk

പാനൂരിൽ സദാചാര ഗുണ്ടയായി ഓട്ടോ ഡ്രൈവർ; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ വിദ്യാർഥിയെ നടുറോഡിലിട്ട് മർദിച്ചു

കണ്ണൂർ പാനൂരിൽ വിദ്യാർഥിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി ഓട്ടോ റിക്ഷ ഡ്രൈവർ. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയ സ്‌കൂൾ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ ജിനീഷ് ക്രൂരമായി മർദിക്കുകയായിരുന്നു. പാനൂർ മുത്താറിപീടികയിൽ വെച്ചാണ് സംഭവം മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയെയാണ് ജിനീഷ് നടുറോഡിലിട്ട് മർദിച്ചത്. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞു വരികയായിരുന്നു വിദ്യാർഥി. കുട്ടിയെ ജിനീഷ് റോഡിൽ തടഞ്ഞു നിർത്തുകയും മുഖത്തും ദേഹത്തുമായി അടിക്കുകയായിരുന്നു പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യം ചെയ്തായിരുന്നു…

Read More

ഹാത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ ഹാത്രാസിൽ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്നു. 2018ൽ നടന്ന കേസിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഗൗരവ് ശർമയാണ് പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് ഗൗരവ് അറസ്റ്റിലാകുന്നത്. തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഗൗരവ് ശർമ കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയെങ്കിലും ഗൗരവ് ശർമ ഒളിവിലാണ്. ഹാത്രാസിൽ സ്ത്രീകൾക്കെതിരായ…

Read More

കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് ഏർപ്പെടുത്തിയ ഏജൻസിയുടെ സർവേ

കേരളത്തിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എഐസിസി ഏർപ്പെടുത്തിയ സ്വകാര്യ ജേൻസി തയ്യാറാക്കിയ സർവേ. കോൺഗ്രസ് 50 സീറ്റുകൾ വരെ നേടും. വടക്കൻ കേരളത്തിൽ യുഡിഎഫ് 35 സീറ്റുകൾ വരെ നേടും അതേസമയം മുസ്ലിം ലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സർവേയിൽ പറയുന്നു. മികച്ച സ്ഥാനാർഥികളില്ലെങ്കിൽ വിജയം എളുപ്പമാകില്ല. മൂന്ന് സ്വകാര്യ ഏജൻസികളെയാണ് സർവേ നടത്താനായി എഐസിസി നിയോഗിച്ചത്. സംസ്ഥാനത്ത് 73 മുതൽ 78 സീറ്റുകൾ വരെ യുഡിഎഫിന് നേടാനാകും. കോൺഗ്രസിന് 50…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 760 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 33,680 രൂപയിലെത്തി. ഗ്രാമിന് 4210 രൂപയായി. 34,440 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 2020 ഓഗസ്റ്റ് മുതൽ സ്വർണത്തിന് 8320 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1715 ഡോളറായി കുറഞ്ഞു. ഒരു മാസത്തിനിടെ 134 ഡോളറിന്റെ കുറവാണുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 259 രൂപ കുറഞ്ഞ് 45,049…

Read More

ചാവക്കാട് അമ്മയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ ചാവക്കാട് യുവതിയെയും ഒന്നര വയസ്സുകാരി മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്ലാങ്ങാട് സ്വദേശി ജിഷ, മകൾ ദേവാംഗന എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ജിഷയുടെ ഭർത്താവ് അരുൺലാൽ ഒന്നര മാസം മുമ്പാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. കഴിഞ്ഞാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്. അടുത്ത ദിവസം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു. മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല

Read More

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിലും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരം ജനറൽ ആശുപത്രിയിലുമാകും കുത്തിവെപ്പ് എടുക്കുക. മെഡിക്കൽ കോളജിലെ വാക്‌സിനേഷൻ കേന്ദ്രം ഇന്നലെ ആരോഗ്യസെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പുവരുത്തിയിരുന്നു. കൊവിഷീൽഡ് വാക്‌സിനാകും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കുക. വാക്‌സിനേഷന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് തുടരുകയാണ്. കരുതിയതിലും കൂടുതൽ പേർ ഇന്നലെ വാക്‌സിനെടുത്തു. കൂടുതൽ പേർ ഒരേ സമയം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചതോടെ കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും…

Read More

എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ഇന്നും തുടരും; കേരളാ കോൺഗ്രസ് എമ്മുമായി ഉഭയകക്ഷി ചർച്ച

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് എൽ ഡി എഫിൽ ഇന്നും ചർച്ചകൾ തുടരും. കേരളാ കോൺഗ്രസ് എം നേതാക്കൾ ഇന്ന് സിപിഎം നേതാക്കളുമായി ചർച്ച നടത്തും. 15 സീറ്റുകൾ വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. എന്നാൽ 10 സീറ്റുകൾ നൽകാമെന്ന് സിപിഎം പറയുന്നു 12 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്കില്ലെന്ന പിടിവാശിയിലാണ് ജോസ് കെ മാണിയും കൂട്ടരും. ഇതേ തുടർന്നാണ് ചർച്ചകൾ വഴി മുട്ടിയത്. സിപിഎം സംസ്ഥാന സമിതിക്ക് ശേഷമാകും അവസാന വട്ട ചർച്ചയും മുന്നണി യോഗവും…

Read More

കോഴിക്കോട് ട്രെയിനിൽ കടത്തിയ 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രാജസ്ഥാൻ സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ആർ പി എഫ് പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 500, 2000 രൂപയുടെ കറൻസികളാണ് ആർ പി എഫ് പിടികൂടിയത്. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിലെ പരിശോധനക്കിടെയാണ് എസ് 8 കോച്ചിൽ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശിയിൽ നിന്ന് പണം കണ്ടെത്തിയത്. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്കാണ് പണം എത്തിച്ചത്. പാളയത്ത് എത്തിച്ചാൽ ബാഗ് കൈപ്പറ്റാൻ ഒരാൾ വരുമെന്നാണ് തന്നോട് പറഞ്ഞതെന്ന് കസ്റ്റഡിയിലുള്ള ബബൂത്ത് സിംഗ് മൊഴി…

Read More

മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ പോലീസുകാരന് സസ്‌പെൻഷൻ; ഡിസിപി ഐശ്വര്യ ഡോംഗ്ര വീണ്ടും വിവാദത്തിൽ

കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും മാധ്യമങ്ങൾക്ക് മേലുദ്യോഗസ്ഥരെ അറിയിക്കാതെ അഭിമുഖം നൽകുകയും ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രയുടേതാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട് അതേസമയം നടപടി വിവാദമായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വൈരാഗ്യം തീർക്കലാണ് സസ്‌പെൻഷന് പിന്നിലെന്ന് പോലീസുകാർ ആരോപിക്കുന്നു. പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ് കളമശ്ശേരിയിൽ നടപ്പാക്കിയത്. ഇതിൽ സംസ്ഥാന വ്യാപാകമായി അഭിനന്ദനങ്ങൾ…

Read More

വയനാട്ടിൽ ഇന്ന് 38 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‌കും

വയനാട്ടിൽ ഇന്ന് 38 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‌കും ജനറൽ ആശുപത്രി കൽപ്പറ്റ, സിവിൽ സ്റ്റേഷൻ കൽപ്പറ്റ (പഴശ്ശിഹാൾ), വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, മേപ്പാടി, എടവക, ചീരാൽ, വെങ്ങപ്പള്ളി, ബേഗൂർ, അമ്പലവയൽ, അപ്പപ്പാറ, പേരിയ, നൂൽപ്പുഴ, പൊഴുതന, കുറുക്കൻമൂല, പുതാടി,വെള്ളമുണ്ട, പേര്യ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തരിയോട്, പുൽപ്പള്ളി, മീനങ്ങാടി, പനമരം, പൊരുന്നന്നൂർ, തരിയോട്, നല്ലൂർനാട്, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, വരദൂർ, കുറുക്കൻമൂല, മുള്ളൻകൊല്ലി, കാപ്പുകുന്ന്, മൂപ്പെനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, ചുള്ളിയോട്, ചെതലയം, പാക്കം, തൊണ്ടർനാട്,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.ലിറ്റിൽ ഫ്ളവർ…

Read More