Headlines

Webdesk

മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇരുചക്ര വാഹനത്തിലാണ് മന്ത്രി വാക്‌സിൻ സ്വീകരിക്കാൻ ജില്ലാ ആശുപത്രിയിലെത്തിയത്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മരുന്ന് സ്വീകരിച്ച ശേഷം മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.കെ.ശൈലജയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്….

Read More

നേമത്തെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുരളീധരൻ; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ എംപി. വാർത്തകൾ അടിസ്ഥാനരഹിതമാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങിയെത്തൂവെന്നും മുരളീധരൻ പറഞ്ഞു നേമത്ത് മുതിർന്ന നേതാവിനെ നിർത്തണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുരളിയെ നേമത്ത് പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. ബിജെപി ഇത്തവണ ഒ രാജഗോപാലിന് പകരം…

Read More

കണ്ണൂർ സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ല; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല: കെ സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന് കെ സുധാകരൻ. ഇത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം നാല് ദിവസത്തിനകം പൂർത്തിയാകും. പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ വി ഗോപിനാഥുമായി സംസാരിക്കും. കണ്ണൂർ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ലെന്നും സുധാകരൻ പറഞ്ഞു.

Read More

മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും; നാല് തവണ മത്സരിച്ചവർ മാറണമെന്ന് പിസി ചാക്കോ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു പി ജെ കുര്യൻ മത്സരിക്കാനില്ലെന്ന് എഴുതി നൽകുകയും ചെയ്തു. വി എം സുധീരനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി സി ചാക്കോയും 25 വർഷം എംഎൽഎ ആയവർ മാറി നിൽക്കണമെന്ന് സുധീരനും യോഗത്തിൽ ആവശ്യപ്പെട്ടു

Read More

ശമ്പള കുടിശ്ശികയും അലവൻസുമില്ല: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല ബഹിഷ്‌കരണ സമരം ആരംഭിക്കും. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചതാണ് ഇക്കാര്യം. രണ്ടാഴ്ച മുമ്പ് സർക്കാരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്. ബുധനാഴ്ച സംസ്ഥാനതലത്തിൽ ഡോക്ടർമാർ വഞ്ചനാദിനം ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കരിദിനം ആചരിക്കും വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, അധിക ജോലി എന്നിവയും ബഹിഷ്‌കരിക്കും. പത്താം…

Read More

വീണയും ജനീഷ്‌കുമാറും വീണ്ടും മത്സരിക്കും; റാന്നിയിൽ രാജു എബ്രഹാമിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ നേതൃത്വം

നിയമസഭാ സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സിപിഎം സാധ്യതാ പട്ടിക തയ്യാറാകുന്നു. ആറൻമുളയിൽ വീണ ജോർജിനും കോന്നിയിൽ കെ യു ജനീഷ്‌കുമാറിനും വീണ്ടും അവസരം നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകരുത്. ഇവിടെ രാജു എബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ 25 വർഷമായി റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു എബ്രഹാമാണ്. അഞ്ച് തവണ എംഎൽഎ ആയതിനാൽ അദ്ദേഹത്തിന്…

Read More

നിയമസഭ തെരഞ്ഞെടുപ്പ്;ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. അനധികൃതമായി പണം, സ്വര്‍ണം, മദ്യം, മയക്കുമരുന്ന് കടത്തുകള്‍ നിരീക്ഷിക്കും. എട്ട് അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലും മൂന്ന് ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുപരിപാടികള്‍, റാലികള്‍, മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം എന്നിവയ്ക്ക് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പൊതുപരിപാടിക്ക് പരമാവധി 200 പേരെ…

Read More

ആലപ്പുഴയില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

  ആലപ്പുഴയില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ദിനാന്തരീക്ഷ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പതിനൊന്ന് മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ പരമാവധി വെള്ളം കുടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്  

Read More

വയനാട്ടില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം രാജിവെച്ച ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. അനില്‍കുമാര്‍. ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ നടക്കുന്നതൊന്നും അറിയിക്കാതെ സംസ്ഥാന നേതൃത്വത്തെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. അഗ്‌നിപര്‍വ്വതം പൊട്ടിതുടങ്ങിയിട്ടേ ഉള്ളൂവെന്നും അനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇത് ഒരു അഗ്നിപര്‍വതമാണ്. ഈ അഗ്നിപര്‍വതം പൊട്ടാതെ നോക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ്…

Read More

സുല്‍ത്താന്‍ ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്ര പ്രധാന മഹോത്സവം ഇന്ന്.നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് ഇത്തവണ മഹോത്സവം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് മഹോത്സവം നടത്തുന്നത്. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത് ആചാര പ്രകാരമുള്ള താലപ്പൊലി യാത്ര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് വൈകിട്ട് പുറപ്പെടും. തുടര്‍ന്ന് കരകം, കുംഭം എഴുന്നുള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം എന്നിവയോടെ ഉല്‍സവം സമാപിക്കും.    

Read More