Headlines

Webdesk

പെൺകുട്ടികൾക്ക് സുരക്ഷയില്ലാത്ത യുപി: 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരൻ അറസ്റ്റിൽ

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്നു. ആറ് ദിവസങ്ങൾക്ക് മുമ്പ് ബുലന്ദ് ഷഹറിൽ നിന്ന് കാണാതായ 12കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു കുട്ടി. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീട്ടിലെത്തി നോക്കിയെങ്കിലും കുട്ടി ഇവിടെയുമുണ്ടായിരുന്നില്ല രണ്ട് ദിവസം കൂടി അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചില്ല. പോലീസ് സഹായത്തോടെ ഗ്രാമീണർ തെരച്ചിൽ…

Read More

ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്. സ്ഥാപനങ്ങൾക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി…

Read More

അടിയന്തരാവസ്ഥ തെറ്റായിരുന്നു; ഇന്ദിരാ ഗാന്ധിയും ഇത് മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി

ഇന്ദിരാ ഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്താരവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി. എന്നാൽ ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. കോർണൽ സർവകലാശാല പ്രൊഫസർ കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു രാഹുൽ. അടിയന്തരാവസ്ഥ തീർച്ചയായും തെറ്റായിരുന്നു. രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരുഘട്ടത്തിലും ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. ഇന്ന് ആർ എസ് എസ് രാജ്യത്തെ എല്ലാ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില തഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

Read More

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കോവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍…

Read More

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെയും സരിത്തിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നും പ്രതികൾ വാദിക്കുന്നു സ്വർണക്കടത്ത് കസ്റ്റംസ് കേസ് മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രതികൾ പറയുന്നു. എന്നാൽ നേരത്തെ പ്രതികൾക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തിൽ നിന്ന് അന്വേഷണം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് എൻഐഎ പറയുന്നു.

Read More

എറണാകുളം ഏലംകുളത്ത് വീണ്ടും അപകടം; യുവാവ് ബൈക്കപകടത്തിൽ മരിച്ചു

എറണാകുളം ഏലംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനൽ സത്യനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒമ്പതാമത്തെ അപകടമരണമാണിത്. റോഡിനോട് ചേർന്നുള്ള സ്ലാബിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനൽ സഞ്ചരിച്ച ബൈക്ക് ഇടിയുടെ ആഘാതത്തിൽ തകർന്നു. ദിവസങ്ങൾക്ക് മുമ്പും ഇവിടെ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. മെട്രോ തൂണിലിടിച്ചായിരുന്നു അപകം

Read More

സീറ്റ് വിഭജനത്തിൽ അന്തിമ ധാരണ ഇന്നുണ്ടായേക്കും; യുഡിഎഫ് യോഗം ചേരും

സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുമ്പ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും 12 സീറ്റെന്ന ആവശ്യത്തിൽ ജോസഫ് ഗ്രൂപ്പ് ഉറച്ചു നിൽക്കുകയാണ്. ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ വിമത സ്ഥാനാർഥിയെ നിർത്തുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. കോട്ടയത്ത് നാല് സീറ്റ് വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു പാലാ മാണി സി കാപ്പന് കൊടുത്തു….

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ ആരോപിച്ച് ഇന്ന് മുതൽ ഡോക്ടർമാർ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്ക് നീങ്ങുകയാണ്. പേ വാർഡ്, മെഡിക്കൽ ബോർഡ് ട്യൂട്ടി, കൊവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂർ സമരം നടത്താനും കെജിഎംസിടിഎ തീരുമാനിച്ചു മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസുകളും ആവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2017…

Read More

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബീര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീമിന്റെ മകള്‍ ലൈല അഫിയ (23) ആണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ച അന്നു രാത്രി മരണപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു ലൈലയുടെ വിവാഹം. വ്യാപാരിയായ മുബാറക് ആയിരുന്നു വരന്‍. ലൈലയുടെ ജ്യേഷ്ഠന്റെയും വിവാഹം അന്നു തന്നെ ആയിരുന്നു. വിവാഹാനന്തര ചടങ്ങുകള്‍ക്കും ഒത്തുചേരലിനുമായി വരന്‍ മുബാറക് ഉള്‍പ്പെടെയുള്ള കുടുംബം ലൈലയുടെ വീട്ടില്‍ എത്തിയിരുന്നു. ചടങ്ങുകള്‍ക്കിടെ, രാത്രി രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ലൈല പറഞ്ഞു. പിതാവും സഹോദരനും…

Read More