Headlines

Webdesk

വയനാട് ‍ ജില്ലയില് 83 പേര്‍ക്ക് കൂടി കോവിഡ്;128 പേര്‍ക്ക് രോഗമുക്തി,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (3.03.21) 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27095 ആയി. 25527 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1305 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പൂതാടി സ്വദേശികള്‍ 10,…

Read More

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

വയനാട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം;നിയോജക മണ്ഡലതലത്തില്‍ അക്കൗണ്ടിംഗ് ടീമുകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകള്‍ നിരീക്ഷിക്കുന്ന ജില്ലാ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം അക്കൗണ്ടിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാനന്തവാടി – അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, സുല്‍ത്താന്‍ ബത്തേരി – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ കെ.വി ഡേവിഡ്, കല്‍പ്പറ്റ – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുക. അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വറുടെ നിര്‍ദ്ദേശാനുസരണം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്…

Read More

വാഹനാപകടവും മരണവും തുടര്‍ക്കഥ; എറണാകുളം എളംകുളത്ത് റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കും

കൊച്ചി:വാഹനാപകടവും മരണവും തുടര്‍ക്കഥയായതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ എളംകുളം ഭാഗത്തെ അപകട സാധ്യതാ മേഖലയില്‍ അടിയന്തര ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശം നല്‍കി. പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തില്‍ അപകട സാധ്യതാ മേഖലയില്‍ സ്പീഡ് ഡിറ്റക്ഷന്‍ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.കൊച്ചി നഗരസഭയുടെ അനുമതി ലഭ്യമായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പാണ് കാമറകള്‍ സ്ഥാപിക്കുന്നത്. പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി അടിയന്തരമായി സ്പീഡ് ബ്രേക്കറുകള്‍…

Read More

പാവങ്ങൾക്ക് താങ്ങായും തണലായും; കമ്പളക്കാടിൻ്റെ മനസ്സറിഞ്ഞ ഡോക്ടർ വി. ഷംസുദ്ധീൻ വിടവാങ്ങി

കമ്പളക്കാട്: കാല്‍നൂറ്റാണ്ടോളം കമ്പളക്കാടിന്റെ മണ്ണില്‍ പരിചരണ രംഗത്ത് സജീവമായിരുന്ന ജനകീയനും, മിന്‍ഷാ ക്ലീനിക്കിലെ ഡോക്ടറുമായ  വി. ഷംസുദ്ധീന്‍ (55) വിടവാങ്ങി. കോഴിക്കോട് പതിമംഗലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി വഴിപോക്കില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ മൂത്ത മകനായ ഷംസുദ്ധീന്‍ 1994 ലാണ് കമ്പളക്കാടിലെത്തിയത്. അശരണരും, പാവപ്പെട്ടവര്‍ക്കുമൊക്കെയായി സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയതിലൂടെയാണ് ഡോക്ടര്‍ കമ്പളക്കടുക്കരുടെ മനസ്സില്‍ ജനകീയനായത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബത്തേരിയിലെ പരേതനായ പ്രശസ്ത  ഡോക്ടര്‍ അബ്ദുല്ലയുടെ മരുമകനാണ്. ഭാര്യ: നസ്‌റീന…

Read More

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍

കല്‍പറ്റയില്‍ മത്സരിക്കാനില്ലെന്ന് എം.വി. ശ്രേയാംസ് കുമാര്‍ എംപി. താന്‍ ഇപ്പോള്‍ എംപിയായതിനാല്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കും. യുഡിഎഫ് പോലെയല്ല എല്‍ഡിഎഫ്. നല്ല പരിഗണന നല്‍കുന്നുണ്ടെന്നും ശ്രേയാംസ്‌കുമാര്‍.മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ തീര്‍ച്ചയായും ഭരണത്തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെ അഭിപ്രായവും അത് തന്നെയാണെന്നും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.  

Read More

ലോകത്ത് കൊവിഡ് ബാധിതര്‍ 11.53 കോടി കടന്നു; മരണം 25.6 ലക്ഷം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,65,575 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 9,392 മരണവും റിപോര്‍ട്ട് ചെയ്തു. ആകെ 11,53,02,067 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടിട്ടുള്ളത്. ഇതില്‍ 25,60,638 പേര്‍ മരണത്തിന് കീഴടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്താകെ 9,11,27,373 പേരുടെ രോഗം ഭേദമായി. 2,16,14,056 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 90,645 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍,…

Read More

സെക്കന്‍ഡ് ഷോയ്ക്കുള്ള അനുമതി; സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം

സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കാന്‍ ഫിലിം ചേംബര്‍ തീരുമാനം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും പങ്കെടുത്തു. ഈയാഴ്ചയും മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങളുണ്ടാകില്ല. ഇതര ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം തുടരും. പുതിയ ചിത്രങ്ങളില്ലാത്തതിനാല്‍ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തിയറ്ററുകളും വീണ്ടും അടച്ചിട്ടിരിക്കുകയാണ്. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഫിലിം ചേംബര്‍ ഇന്ന് യോഗം…

Read More

നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിച്ചേക്കും; അരുവിക്കരയിൽ റഹീമിന്റെ പേരും പരിഗണനയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ശിവൻ കുട്ടി, ആർ പാർവതി ദേവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ശിവൻകുട്ടിക്ക് തന്നെയാണ് സാധ്യത കൂടുതലും അരുവിക്കരയിൽ ശബരിനാഥനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ നിർത്താനാണ് ആലോചിക്കുന്നത്. എഎ റഹീമിനെ നിർത്തണമെന്ന ആലോചനയും യോഗത്തിൽ ഉയർന്നുവന്നു. അഡ്വ. ഷൈലജ ബീഗം, ഷിജു ഖാൻ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ…

Read More

മത്സരിക്കാനില്ലെന്ന് രഞ്ജിത്ത്; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് വീണ്ടും സാധ്യത

കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് തന്നെ സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയെങ്കിലും പ്രദീപ് കുമാറിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇതോടെ നോർത്ത് സീറ്റിൽ സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താത്പര്യമില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു പ്രദീപ് കുമാർ മത്സരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പ്രദീപിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. രഞ്ജിത്തിനെ പരിഗണിക്കുന്നതിൽ ജില്ലയിലെ നേതാക്കൾ തന്നെ എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് പ്രദീപിന് വീണ്ടും അവസരം നൽകുന്നത്. 13 മണ്ഡലങ്ങളുള്ള…

Read More