Headlines

Webdesk

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ; വ്യാജപ്രചരണത്തിന് പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ… നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണം. തൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.. പേജിൻറെ പാസ്സ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിൽ. സിപിഎമ്മിൽ നിന്നും രാജിവെച്ച് ഉടൻതന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റി… ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നൽകുമെന്നും ഇ എ ശങ്കരൻ.. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ എസ് ശങ്കരൻ ഇന്നലെ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു

Read More

ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് എം. എൽ.എ സി.കെ. ശശീന്ദ്രൻ

കൽപ്പറ്റ: ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് സി.കെ. ശശീന്ദ്രൻ എം. എൽ എ. ശങ്കരന് നൽകേണ്ട എല്ലാ മാന്യമായ പാർട്ടി പദവികളും പാർലമെൻററി പദവികളും നൽകിയിരുന്നു. ഇത് ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണെന്നുംആദിവാസി ക്ഷേമസമിതി സംസ്ഥാന രക്ഷാധികാരി കൂടിയായ സി.കെ. ശശീന്ദ്രൻ എം എൽ എ പറഞ്ഞു..

Read More

ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലുക്കാശുപത്രിയിൽ ചികിത്സയിൽ

ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാർത്ഥികൾ സുൽത്താൻ ബത്തേരി താലുക്കാശുപത്രിയിൽ ചികിത്സയിൽ . കേന്ദ്ര സർക്കാരിന്റെ ഡി .ഡി. യു.ജി.കെ. വൈ പ്രൊജക്ടിൽ ഉൾപ്പെട്ട നേഴ്സിംഗ് അസിസ്റ്റൻറ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ബത്തേരി കൈപ്പഞ്ചേരി എൽ. പി സ്കൂളിലെ പരിശീലന കേന്ദ്രത്തിൽ നിന്നും ഇന്ന് രാവിലെ ഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ; കേന്ദ്ര സർക്കാറിന്റെ ഡി.ഡി.യു.ജി.കെ.വൈ പ്രൊജക്ട് പ്രകാരമുള്ള തൊഴിലധിഷ്ഠിത നഴ്സിംഗ് അസിസറ്റൻറ് കോഴ്സിലെ 11 വിദ്യാർത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ ബത്തേരി താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് രാവിലെ പരിശിലനകേന്ദ്രമായ ബത്തേരി കൈപ്പഞ്ചേരി…

Read More

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും; തോൽക്കാതിരുന്നാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം

അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. ബ്രോഡും ആർച്ചറിനും പകരം ലോറൻസും ബെസ്സും ടീമിലെത്തി അതേസമയം ഇന്ത്യൻ ടീമിലും ഒരു മാറ്റമുണ്ട്. വിശ്രമം അനുവദിച്ച ബുമ്രക്ക് പകരം സിറാജ് ടീമിലെത്തി. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ഇന്നും കളിപ്പിക്കുന്നത്. അശ്വിൻ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ബൗളിംഗിന്റെ കുന്തമുനയാകും. സിറാജ്, ഇഷാന്ത് ശർമ എന്നിവരാണ് പേസർമാർ…

Read More

മമതയെ പൂട്ടാൻ ഗാംഗുലി വരുമോ;ബംഗാളിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. സൗരവ് ഗാംഗുലിയെ ബിജെപി കളത്തിലിറക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മമതാ ബാനർജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഗാംഗുലിയെ ഉയർത്തിക്കാണിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് അതേസമയം ഗാംഗുലി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ബംഗാളിലെ മാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച ചർച്ചകളാണ് കൂടുതലായും നടക്കുന്നത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുക്കുന്നുണ്ട് സർവേ ഫലങ്ങളിൽ ബിജെപി പിന്നിലാണെങ്കിലും മികച്ച സ്ഥാനാർഥികളെ നിർത്തിയാൽ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ്…

Read More

യുഡിഎഫിൽ തർക്കം തുടരുന്നു; മൂന്ന് സീറ്റുകൾ അധികം വേണമെന്ന് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മൂന്ന് സീറ്റുകൾ കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. തർക്കം തീർക്കാനായി കോൺഗ്രസ്-ലീഗ് ഉഭയ കക്ഷി ചർച്ച ഇന്ന് നടക്കും പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് ചർച്ചയിൽ ആവശ്യപ്പെട്ടത്. കൂടാതെ ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം സീറ്റും ആവശ്യപ്പെട്ടു. ഒരുവശത്ത് പിജെ ജോസഫ് വിഭാഗവും തർക്കമുന്നയിക്കുകയാണ്. കോട്ടയത്തെ സീറ്റുകളിലാണ് ജോസഫിന്റെ തർക്കം തുടരുന്നത് സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഇന്നലെ കെപിസിസി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നിരുന്നു…

Read More

സൗദിയിൽ വാഹനാപകടത്തിൽ മാവൂർ സ്വദേശി മരിച്ചു

റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിൻസ് സുൽത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു. അഫ്സലിന്റെ മൃതദേഹം…

Read More

പ്രവർത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി ശശികല; തമിഴകത്ത് സംഭവിക്കുന്നത് എന്ത്

തമിഴകത്ത് പുതിയ രാഷ്ട്രീയ ചലനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രവർത്തകരെ നിരാശയിലാഴ്ത്തി രാഷ്ട്രീയ വിടവാങ്ങൽ പ്രഖ്യാപിച്ച് വികെ ശശികല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല കള്ളപ്പണക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു അടുത്തിടെയാണ് പുറത്തിറങ്ങിയത്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു….

Read More

ബേക്കൽ കടലിൽ തോണി അപകടം; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കാസർഗോഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​ പെട്ടു. കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. കാ​സ​ർ​ഗോഡ് തീ​ര​ത്ത് നി​ന്ന് 6 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥ​ല​ത്തേ​ക്ക് പുറപ്പെട്ട തീരദേശ പൊലീസാണ് ഇവരെ രക്ഷിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി തീരദേശ പൊലീസ് കാസർഗോഡ് തീരത്തെത്തും.

Read More

ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

കൊൽക്കത്ത: ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയര്‍ (സിസിഇഎ) 6-7 ശതമാനം വില വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ഫെബ്രുവരിയില്‍ അസംസ്കൃത ചണത്തിന് 3700 ല്‍നിന്ന് 3950 രൂപയായി താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും ചണത്തിന്റെ ഉല്‍പാദനം വര്‍ധിക്കുമെന്നുമാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ 70 ശതമാനം ചണ മില്ലുകളും പ്രവര്‍ത്തിക്കുന്നത് ബംഗാളിലാണ്. അതില്‍തന്നെ 60 ശതമാനം ഹൂഗ്ലി നദിയുടെ തീരത്താണ്. രാജ്യത്തെ 4 ലക്ഷം ചണത്തൊഴിലാളികളില്‍ 2 ലക്ഷവും…

Read More