‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു
‘നിവര്‍’ ചുഴലിക്കാറ്റ് കര തൊട്ടു. ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ചുഴലിക്കാറ്റ് കടലൂരിന് 50 കിലോ മീറ്ററും, പുതുച്ചേരിക്ക് 40 കിലോമീറ്ററും ചെന്നൈയ്ക്ക് 115 കിലോ മീറ്ററും അരികിലെത്തി. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു….
