Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അകാലംകുന്ന് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 1, 10), കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ (സബ് വാര്‍ഡ് 2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 546 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

സംസ്ഥാനത്ത് ഇന്ന് 6491 പേർക്ക് കോവിഡ്; 5669 സമ്പർക്ക രോഗികൾ: 5770 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

തിരുനെല്ലി കോളനി കയറി ആക്രമണം ; പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം

തിരുനെല്ലി കോളനി കയറി ആക്രമണം പോലീസിൽ നിന്ന് നീതിയില്ലന്ന് കുടുംബം കഴിഞ്ഞാഴ്ച്ചയാണ് തോൽപെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്കരൻ മകൻ വിവേക് എന്നിവരെ വീട്ടിൽ കയറി മർദ്ദിച്ചത് മർദനത്തിൽ ഭാസ്ക്കരൻ്റെ ഇടത് കൈ തല്ലിയൊടിച്ചു 14 വയസുള്ള മകനേയും മർദ്ദിച്ചുവെന്നാണ് പരാതി സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും കേസ് തിരുനെല്ലി പോലീസ് അന്വേഷിക്കാതെ പ്രതികളെ രക്ഷപെടുത്താനാണ് ശ്രമമെന്ന് ഭാസ്കരൻ മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ കുഞ്ഞൻ അഞ്ചാം വാർഡ് സ്ഥാനാർത്ഥിയുടെ ഭർത്താവ് ഓട്ടോ ഡ്രൈവർ…

Read More

വയനാട് ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ് ;71 പേര്‍ക്ക് രോഗമുക്തി,കോവിഡ് രോഗികളുടെ ആകെ എണ്ണം 10,000 കവിഞ്ഞു

വയനാട് ജില്ലയില്‍ ഇന്ന് (25.11.20) 239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10001 ആയി. 8734 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 68 മരണം….

Read More

പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളുകളിലെത്താൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്‌കൂളിലെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പ്രതിദിനം 50 ശതമാനം പേർ എന്ന രീതിയിൽ ഹാജരാകാനാണ് സർക്കുലറിൽ പറയുന്നത് പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക എന്നിവയാണ് അധ്യാപകരുടെ ചുമതലകൾ. ജനുവരി 15ന് പത്താംതരം ക്ലാസുകളുടെയും ജനുവരി 30ന് പ്ലസ് ടു ക്ലാസുകളുടെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തികരിക്കാൻ ക്രമീകരണം ഉണ്ടാക്കും. തുടർന്ന് കുട്ടികൾക്ക് സ്‌കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ ക്ലാസുകൾ…

Read More

തിരഞ്ഞെടുപ്പ് പ്രചാരണം: പൊതുയോഗം, ജാഥ, വാഹനങ്ങള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ് അധികാരിയില്‍ നിന്ന് അനുമതി വാങ്ങണം. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ പൊതുയോഗവും ജാഥയും പാടില്ല.   തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നത് അനുമതിയോടെയാകണം. വാഹനങ്ങളുടെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയില്‍…

Read More

ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചത്.

Read More

ശിവശങ്കറിന്റെ പദവികൾ എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല; കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി

ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ച് കോടതി. അപേക്ഷയിൽ ശിവശങ്കറുടെ പദവികൾ കസ്റ്റംസ് ഉൾക്കൊള്ളിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അച്ഛന്റെ പേര് മാത്രം സൂചിപ്പിച്ചതെന്ന് പദവികൾ രേഖപ്പെടുത്തുന്നതിൽ മടി എന്തിനാണെന്നും കോടതി ചോദിച്ചു   കസ്റ്റഡി എന്തിനാണെന്നും അപേക്ഷയിൽ വ്യക്തമാക്കാനും കോടതി നിർദേശിച്ചു. അന്വേഷണം നിരവധി തവണയായി നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു. എന്നാൽ മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് കസ്റ്റംസ് പറഞ്ഞു    

Read More

രാഹുല്‍ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍

നിലമ്പൂർ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നിലമ്പൂര്‍ ജനതയ്ക്ക് വയനാട് ലോക്‌സഭാ മണ്ഡലം എംപി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി.കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയില്‍ കെട്ടികിടക്കുന്നത്. കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്ന വ്യക്തികളാണ് ഭക്ഷ്യവസ്തുക്കള്‍ കെട്ടികിടന്ന് നശിച്ച നിലയിൽ കണ്ടെത്തിയത് .ഏതാണ്ട് 10 ടണ്‍ ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയാണ് കടമുറിയില്‍ പൂഴ്ത്തിവെച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ്…

Read More

തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു

മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ്  സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More