Headlines

Webdesk

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയെ സമീപിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിനിടെ, പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ എസ്‌ഐടി ഇടവരുത്തരുതെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. (Sabarimala gold robbery).ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേ പോലെ തന്നെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് എസ്‌ഐടി കരുതുന്ന ആളാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധന്‍. സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഗോവര്‍ദ്ധന്‍ വാങ്ങിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍….

Read More

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ…

Read More

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു; പ്രതികളുടെ അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. ( setback for muttil tree felling case accused) 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ്…

Read More

’10 സീറ്റുകള്‍ വേണം, വിട്ടുവീഴ്ചയില്ല’; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹൈ പവര്‍ കമ്മിറ്റിയില്‍ നേതാക്കള്‍

10 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. നാല് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം അംഗീകരിക്കേണ്ടതില്ലെന്നാണ് കോട്ടയത്ത് ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റിയുടേയും തീരുമാനം. (udf should give us 10 seats says kerala congress joseph group).വിജയസാധ്യത എന്ന കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നാലുസീറ്റുകള്‍ ഏറ്റെടുക്കാന്‍ നീക്കങ്ങള്‍ തുടരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുശതമാനം കണക്കിലെടുക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പില്ലെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ…

Read More

ചുവരില്‍ വരച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് സ്നേഹഭവനം ഒരുങ്ങി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പണം പിരിച്ച ശേഷം വീട് വെച്ചുനൽകാത്തവർ ഉള്ള കാലത്താണ് നിശ്ചയിച്ച സമയത്തിന് മുൻപ് സ്നേഹഭവനം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.2025 ജൂലൈ 17 നാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ കെഎസ്ഇബി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. അധികൃതരുടെ അനാസ്ഥയിൽ പൊലിഞ്ഞ മിഥുൻ ഒരു…

Read More

‘മത്സരിക്കാന്‍ മൂഡില്ല; എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’ ; കെ മുരളീധരന്‍

തനിക്ക് മത്സരിക്കാന്‍ മൂഡില്ലെന്നും എന്താണ് വേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കട്ടേയെന്നും കെ മുരളീധരന്‍. എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ല, അതുകൊണ്ട് ഇത്തവണ ഒന്ന് മാറി നില്‍ക്കാമെന്ന് കരുതിയതാണെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിച്ചോട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. (K Muraleedharan says he is not in the mood to contest)ആകെ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച ചടയമംഗലത്ത് പോലും തന്റെ പേരില്‍ പോസ്റ്ററുകള്‍…

Read More

‘ഒറ്റ പാർട്ടി മാത്രമേ എന്റെ ജീവിതത്തിൽ ഉള്ളൂ, പല തവണ പറഞ്ഞതാണ്; കോൺഗ്രസ്‌ UDF ലക്ഷ്യം’; ശശി തരൂർ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂർ എം പി. വിജയത്തിന് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. കോൺഗ്രസ്‌ UDF വിജയമാണ് ലക്ഷ്യം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളു. അത് പല തവണ പറഞ്ഞതാണ്.കേന്ദ്ര ബജറ്റിൽ പങ്കെടുക്കും. എന്താണ് കേരളത്തിന്‌ ലഭിക്കുക എന്ന് നോക്കണം. എയിംസ് പണ്ടേ തന്ന വാഗ്ദാനം ആണ്. അത് പൂർത്തിയാക്കണം എന്നാണ് ആവശ്യം. എയിംസ് വരണം, ഒരു സംശയവും വേണ്ട. തീരദേശത്തെ സംരക്ഷിക്കാൻ പദ്ധതി വേണം. അത് പ്രധാനപ്പെട്ട…

Read More

പൊന്നിന് ഇന്നും വിലയിടിവ്; കുറഞ്ഞത് ആറായിരം രൂപയിലേറെ; രണ്ട് ദിവസത്തിനിടെ പന്ത്രണ്ടായിരത്തിലേറെ രൂപ കുറഞ്ഞു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 6320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 790 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,17,760 രൂപയായി. ഗ്രാമിന് 14,720 രൂപയും നല്‍കേണ്ടതായി വരും. ഇന്നലെയും സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 12,600 രൂപയാണ് കുറഞ്ഞത്. (gold rate falls kerala january 31).അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും…

Read More

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി ഇ ശ്രീധരന്‍ മുന്നോട്ട്; മലപ്പുറത്ത് ഓഫീസ് തുറക്കും

കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ഓഫീസ് തുറക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കാന്‍ ഫെബ്രുവരി 15 മുതല്‍ ഓരോ കേന്ദ്രങ്ങളിലും മീറ്റിംഗ് നടത്തും. അതേസമയം, ശ്രീധരന്‍ മുന്നോട്ടുവെയ്ക്കുന്ന അതിവേഗപാത പദ്ധതിയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാനസര്‍ക്കാറും സിപിഐഎമ്മും. (E Sreedharan moves with high-speed rail project).നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ അതിവേഗ പാത ചര്‍ച്ചകള്‍ സജീവമാക്കിയ ഇടതു സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തടയിടുകയാണ് ഇ ശ്രീധരന്‍. സംസ്ഥാന സര്‍ക്കാര്‍…

Read More

സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി; ഇൻഫാമിന്റെ രജത ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും

സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തുന്നു. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. കെ.സി വേണുഗോപാലം കോൺഗ്രസ് നേതാക്കളും ചടങ്ങിൽ എത്തുന്നുണ്ട്. കർഷകരുടെ പ്രശ്നങ്ങളിലും വന്യജീവി ആക്രമണങ്ങളിലും സർക്കാരിനെതിരെ കടുത്ത നിലപാടാണ് ഇൻഫാം സ്വീകരിച്ചിരുന്നത്. ഇതിന് നേതൃത്വം നൽകുന്ന ബിഷപ്പുമാർ അടക്കമുള്ളവർ സർക്കാരിനെതിരൂക്ഷമായി വിമർശിക്കുന്നതിലേക്കും കാര്യങ്ങൾ എത്തിയിരുന്നു. ഈ പച്ചാലത്തിലാണ് സഭകളുമായി അടുക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഇൻഫാമിന്റെ…

Read More