പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പൊലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പൊലീസ് നടപടി ഉണ്ടായത്. വിഷയത്തിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രമേശ് പിഷാരടി രംഗത്തെത്തി. ജനാധിപത്യത്തിന്റെ ശക്തിയാണ് ഇവിടെ കാണുന്നത്.
പ്രതിഷേധിക്കുക എന്നത് ജനാധിപത്യമാണ്. ഒരു യുവത മുഴുവൻ തെരുവിൽ നിൽക്കുന്നു. ചെറുപ്പക്കാരുടെ ഭാവിയെ പ്രതിസന്ധിയിലാക്കുക എന്ന് പറയുന്നത് വലിയ തെറ്റാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ രാജ്യം നേരിടുന്ന പ്രശ്നമാണ്. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം എന്നും രമേശ് പിഷാരടി ആവശ്യപ്പെട്ടു.
അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് കോൺഗ്രസ് എം.പിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരുക്കേറ്റു. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയത്. എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടി.








