കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ അടിമുടി പിഴച്ചു; ഇരച്ചെത്തി വിദ്യാർഥികൾ, തിരികെയെത്തി ദിപ്കെയും
ന്യൂഡൽഹി ∙ നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12–ാം ക്ലാസ് മൂല്യനിർണയത്തിലെ കുഴപ്പങ്ങൾ തുടങ്ങി വിദ്യാഭ്യാസ വകുപ്പിനു പല വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്രസർക്കാരിനെ വിറപ്പിച്ച് വിദ്യാർഥികൾ. സിജെപി തുടങ്ങിയ പ്രതിഷേധത്തെ നിസ്സാരവൽക്കരിച്ച കേന്ദ്രം, അവഗണിച്ച് ഇല്ലാതാക്കാനാണ് ആദ്യം ശ്രമിച്ചത്. പ്രതിഷേധക്കാർക്കു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണയെ ‘ജെൻ സീ കലാപം’ എന്നു പരിഹസിക്കാനും ഫോളോവർമാരിൽ ഏറെയും പാക്കിസ്ഥാനിൽ നിന്നുള്ളവരെന്നാരോപിച്ച് തെറ്റിദ്ധരിപ്പിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, വിദ്യാഭ്യാസപ്രവർത്തകൻ സോനം വാങ്ചുക് ജന്തർമന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി…
