Headlines

Webdesk

‘സിങ്കം’ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്; പ്രതികൾക്കായി തെരച്ചിൽ

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. അക്രമികൾ നാല് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തി.ജൂഹുവിലുള്ള സംവിധായകന്റെ വീടിന് മുൻപിലാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നാണ് നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്. സിറ്റി പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘം തുടങ്ങിയവർ വെടിവെയ്പ്പ്…

Read More

കേന്ദ്ര ബജറ്റ് ഇന്ന്; ചരിത്രം കുറിക്കാന്‍നിര്‍മ്മല സീതാരാമന്‍, പ്രതീക്ഷകളേറെ

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്. രാവിലെ പത്തുമണിക്ക് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണം നടത്തും. തുടര്‍ച്ചയായി ഒന്‍പത് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളമടക്കം…

Read More

നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70 നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി. കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഇത് നാട്ടുകാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചതായി പരാതി ഉയർന്നിരുന്നു. നായ്ക്കൾ ശബ്ദമുണ്ടാക്കുന്നതിനാൽ പരിസരവാസികൾക്ക് ഉറക്കം നഷ്ടമാകുന്നതായും പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പരാതി ഉണ്ടായിരുന്നു. പരാതികൾ രൂക്ഷമായതോടെ നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ തിരുവനന്തപുരം കോർപ്പറേഷൻ…

Read More

‘ദ കേരള സ്റ്റോറി 2′ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും’; മന്ത്രി സജി ചെറിയാൻ

‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്നതുമായ സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള…

Read More

റഷ്യക്കാരിയിൽ നിന്ന് ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗം; എപ്സ്റ്റീൻ ഫയൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ പുറത്ത് വിട്ട് യുഎസ് നിതിന്യായ വകുപ്പ്. മൂന്ന് ദശലക്ഷം പേജുകളും , 180,000 ചിത്രങ്ങളും 2,000 വിഡിയോകൾ അടങ്ങിയ രേഖകളാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പിന്നാലെ ലൈംഗിക രോഗം പിടിപ്പെട്ടെന്ന് പുറത്തുവന്ന രേഖകളിൽ ഉണ്ട്. ബിൽ ഗേറ്റ്സിനെ ലക്ഷ്യമാക്കി എപ്സ്റ്റീൻ എഴുതിയ മെയിലുകളാണ് പുറത്തുവന്നത്.ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ അമ്മ മീരാ നായർ…

Read More

ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടു; അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്

ബജറ്റ് പാസാക്കുന്നതിൽ അവസാനനിമിഷം പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക വീണ്ടും ഭാഗിക ഭരണ സ്തംഭനത്തിലേക്ക്. മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ യുഎസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ഫെഡറല്‍ ഫണ്ടിംഗില്‍ തടസ്സം നേരിട്ടത്. ഇതോടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കുള്ള പുതിയ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സുപ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.സെക്യൂരിറ്റി, ഗതാഗതം, ആരോഗ്യം, തൊഴില്‍ മന്ത്രാലയം എന്നീ വകുപ്പുകള്‍ക്ക് ഷട്ട്ഡൗണ്‍ നടപടിക്രമങ്ങള്‍ തുടങ്ങാൻ നിര്‍ദേശം നല്‍കി. കൃഷി മന്ത്രാലയത്തിന് ഫണ്ട് ലഭ്യമായതിനാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ മുടങ്ങില്ല….

Read More

ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച കേസ്; അധ്യാപകന് 161 വർഷം കഠിന തടവ്

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 87,000 രൂപ പിഴയും വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ്‌ കുമാറിനെയാണ് ശിക്ഷിച്ചത്. 2019 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്.അതേസമയം പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സായ യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടിപ്പണിക്കാരനായ…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉൾപ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇതിന് മുൻപും സമാനമായ സാഹചര്യം കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിൽ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. 3 കുപ്പി…

Read More

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ലോക കേരള സഭയിലാണ് പ്രഖ്യാപനം. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ അംഗങ്ങളായ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. ശക്തമായ കുടിയേറ്റ നിയമം വേണമെന്നും ഇന്ത്യൻ എംബസി ഇല്ലാത്ത ഇടങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് മാത്രമായി പ്രത്യേക ഗ്രാമസഭ ചേരാനാവില്ല. പ്രാദേശിക പ്രവാസി കൂട്ടായ്മകൾ ചേരുന്നതിന് എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ…

Read More

‘പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും, നടപടി സ്വീകരിക്കും’; വ്യാജ പോസ്റ്റുകൾക്കെതിരെ നിയമനടപടിയുമായി മന്ത്രി വീണാ ജോർജ്

വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയയിലൂടെ താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്. പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം…

Read More