‘കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നു’; രാജ്യവ്യാപക പ്രതിഷേധമാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ച
കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. ട്രെയിൻ തടയലും ഉണ്ടാകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇന്ത്യ -യുഎസ് വ്യാപാരക്കരാർ, മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിക്കും. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കർഷകരോട് ഉള്ള വെല്ലുവിളിയാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ജൂലൈ 28 ന് അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചുചേർക്കും. തൊഴിലാളി സംഘടനകളുടെയും…
