Headlines

Webdesk

ഒരു കോടി അടിച്ചോ? സമൃദ്ധി SM-40 ലോട്ടറി സമ്പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി SM 40 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. MY 390890 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. MT 135383 നമ്പരിലെ ടിക്കറ്റാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MW 319761നമ്പരിലെ ടിക്കറ്റും സ്വന്തമാക്കി.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 1st Prize…

Read More

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്; കേന്ദ്ര ബജറ്റിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ…

Read More

ബജറ്റ് അങ്ങേയറ്റം നിരാശാജനകം; സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാൻ പദ്ധതിയൊന്നുമില്ല, ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റ് ഏറെ നിരാശാജനകമെന്നും കേരളം പ്രതീക്ഷിച്ച ഒന്നും ലഭിച്ചില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. ഭാവിയിൽ ഇക്കോണമിയെ മുന്നോട്ട് കൊണ്ട് പോകാനുള്ള ഒന്നും ബജറ്റിൽ ഇല്ല. ടാക്സിനെക്കുറിച്ച് മാത്രമാണ് ബജറ്റിൽ ഉടനീളം പറഞ്ഞത് സാമ്പത്തിക രംഗത്തെ പ്രതിസന്ധിയെ പരിഹരിക്കാനും ഒന്നുമില്ല മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ജല ജീവൻ മിഷന് വേണ്ടി 50 ശതമാനം കേന്ദ്രം 50 ശതമാനം സംസ്ഥാനം എന്നതായിരുന്നു കണക്ക്. എന്നാൽ ഇപ്പോൾ സംസ്ഥാനം 5000 കോടി രൂപ നബാഡ്…

Read More

‘ഒരു തരത്തിലുള്ള ആശ്വാസവും കേരളത്തിനില്ല; സങ്കടകരം’; വി ഡി സതീശന്‍

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരു തരത്തിലുള്ള ആശ്വാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എയിംസുമില്ല അതിവേഗ റെയിലുമില്ല. വളരെ സങ്കടകരമാണെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് വേണ്ടി അതിശക്തമായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ട്. വികസിത കേരളമെന്നാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പറഞ്ഞിരുന്നത്. ഇതൊരു മുന്നറിയിപ്പാണ്. എത്രമാത്രം അവഗണനയോടെയാണ് നമ്മുടെ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന മുന്നറിയിപ്പാണിതെന്ന് വിഡി സതീശന്‍ പറഞ്ഞു.കേരളത്തെ മനഃപൂര്‍വം ഉപേക്ഷിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തുന്നു. കേരളം ഉണ്ടെന്ന് കാണിക്കാനാണ്…

Read More

‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ? മോദി സർക്കാരിൽ നിന്ന് നല്ലതൊന്നും കരുതേണ്ടെന്ന് വീണ്ടും തെളിയിച്ചു’; മന്ത്രി പി പ്രസാദ്

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയിൽ രൂക്ഷമായി പ്രതികരിച്ച് മന്ത്രി പി പ്രസാദ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്നും ഇവിടുത്തെ ആളുകൾ മനുഷ്യരല്ലേയെന്നും മന്ത്രി ചോദിച്ചു. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടന്ന് പറയും പോലെയാണ് കേന്ദ്രത്തിന്റെ കാര്യം. മോദി സർക്കാരിൽ നിന്ന് നല്ലതൊന്നും കരുതേണ്ടെന്ന് വീണ്ടും തെളിയിച്ചുവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.മോദി കേരളത്തിൽ വരുന്നത് ഷോ കാണിക്കാൻ വേണ്ടി മാത്രമാണെന്ന് മന്ത്രി പി പ്രസാദ് കുറ്റപ്പെടുത്തി. എയിംസിന് വേണ്ടി പ്രൊപ്പോസൽ നൽകി. ഓരോ ബജറ്റിലും എയിംസി‌ന്റെ പേരിൽ കേരളത്തിലെ…

Read More

കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചു; മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർദ്ധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.ബജറ്റിലെ വിദ്യാഭ്യാസ നിർദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ…

Read More

ഭാഗ്യം! കേരളത്തിലെ ആമകളെയെങ്കിലും പരിഗണിച്ചല്ലോ എന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ചര്‍ച്ചയാകുന്ന കടലാമ പരിപാലന പദ്ധതിയെന്ത്?

അതിവേഗ റെയില്‍വേ, എയിംസ് തുടങ്ങി കേരളം കൊതിച്ച പലതും ബജറ്റിലുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കിട്ടിയത് ധാതു ഇടനാഴിയും കടലാമ പരിപാലന പദ്ധതിയും ഉള്‍പ്പെടെയുള്ളവയുമാണ്. കേരളം നേരിട്ട ഈ അവഗണനയുടെ ഇച്ഛാഭംഗം ട്രോളുകളായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മുഴുവന്‍ കിട്ടുന്നത് കടലാമകള്‍ക്കാണ്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടിയെങ്കിലും കേരളത്തെ പരിഗണിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ബജറ്റ് അവതരണം കഴിഞ്ഞപ്പോഴേക്കും ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. കേരളത്തിലെ മനുഷ്യരെ പരിഗണിക്കാതെ ആമകളെ മാത്രം പരിഗണിച്ചിട്ട് എന്തുകാര്യമെന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കടലാമ…

Read More

‘കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഓഫീസ് നാളെത്തന്നെ തുറക്കും’; ഇ. ശ്രീധരന്‍

ബജറ്റില്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രവര്‍ത്തനം തുടങ്ങാന്‍ രേഖമൂലം നിര്‍ദേശം ലഭിച്ചിട്ടില്ല. ആദ്യം ഡിപിആര്‍ തയാറാക്കുകയാണ് വേണ്ടത്. ജനുവരി 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ ഡിഎംആര്‍സിക്ക് ലഭിക്കുമെന്നും മലപ്പുറത്ത് ഓഫീസ് തുറക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം…

Read More

‘ഐതിഹാസിക ബജറ്റ്’, നിർമ്മല സീതാരാമനെ പുകഴ്ത്തി നരേന്ദ്രമോദി; ‘വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ബജറ്റ്’

ബജറ്റ് അവതരണത്തിന് പിന്നാലെ നിർമ്മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. വലിയ അവസരങ്ങൾ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം…

Read More

കേന്ദ്ര ബജറ്റിന് പിന്നാലെ വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1000 പോയിന്റിലേറെ ഇടിഞ്ഞു

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഒന്‍പതാം ബജറ്റില്‍ വിപണിയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങളില്ല. ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1000 പോയിന്റുകള്‍ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റുകളാണ് ഇടിഞ്ഞിരിക്കുന്നത്. (Sensex crashes 1,000 points: Why is stock market falling today?) ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചയായിട്ടും വിപണി ഇന്ന് തുറന്നത്. റീടെയ്ല്‍ നിക്ഷേപകര്‍ നികുതി ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ അത്തരം പ്രഖ്യാപനങ്ങളുണ്ടായില്ല. സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്…

Read More