‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കും’; മുഖ്യമന്ത്രി
സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ലോക കേരള സഭയിലാണ് പ്രഖ്യാപനം. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ അംഗങ്ങളായ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. ശക്തമായ കുടിയേറ്റ നിയമം വേണമെന്നും ഇന്ത്യൻ എംബസി ഇല്ലാത്ത ഇടങ്ങളിൽ നോർക്ക പ്രതിനിധിയെ നിയമിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്ക് മാത്രമായി പ്രത്യേക ഗ്രാമസഭ ചേരാനാവില്ല. പ്രാദേശിക പ്രവാസി കൂട്ടായ്മകൾ ചേരുന്നതിന് എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരികെ വന്ന പ്രവാസികളുടെ നൈപുണ്യ…
