പാളയത്തെ കൊലപാതകം: ‘കാരണം വ്യക്തി വൈരാഗ്യം, പ്രതി കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു’; കമ്മീഷണർ
കോഴിക്കോട് പാളയത്തെ യുവാവിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ദീപക്ക് കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു. കൊല്ലപ്പെട്ട ബിജു ദീപക്കിനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടു പോകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ പകയാണ് കൊലപാതക കാരണമെന്ന് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു. കുടുംബ പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്നും പ്രതിക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നേരത്തെ കൊണ്ടുപോയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും അക്രമവാസന…
