Headlines

Webdesk

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും; വി ഡി സതീശൻ

സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ല പദ്ധതിയാണെങ്കിൽ പിന്തുണക്കും. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കിൽ എതിർക്കും. സാധാരണക്കാരെ ബാധിക്കുമെങ്കിൽ പദ്ധതി അനുവദിക്കില്ല.ഇ ശ്രീധരൻ അതിവേഗപാത നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നല്ലൊ. ഞാൻ അംഗീകറിച്ചാൽ മാത്രമേ പ്രശ്‌നമുള്ളോ എന്നും വി ഡി സതീശൻ ചോദിച്ചു.സ്പ്രിന്‍ക്ലര്‍ കേസിൽ കക്ഷിയല്ല. പദ്ധതിയുമായി മുന്നോട്ട് പോയില്ല. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്നാണോ പദ്ധതി ഉപേക്ഷിച്ചത്. കെ ഫോൺ കോടികൾ നഷ്‌ടമുണ്ടാക്കിയ പദ്ധതി. കെ ഫോൺ ആർക്കും വേണ്ട. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം…

Read More

ചെങ്കോട്ട സ്ഫോടനം; ഗ്ലോബൽ കോഫി ഷോപ്പുകൾ ലക്ഷ്യമാക്കി ഭീകരാക്രമണ ഗൂഢാലോചന നടത്തി, പ്രതികളുടെ മൊഴി

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ പ്രതികൾ നടത്തിയത് വൻ ഗൂഢാലോചന. രാജ്യത്തെ ഗ്ലോബൽ കോഫി ചെയിനിന്റെ ഔട്ട്‌ലെറ്റുകളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്നാണ് വിവരം. ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുകയാണ് പ്രതികൾ ആഗ്രഹിച്ചതെന്നാണ് വിവരം.ഇതിനായി ഡൽഹിയിലെയും മറ്റു നഗരങ്ങളിലെയും ഗ്ലോബൽ കോഫി ചെയിന്റെ ഔട്ലെറ്റുകൾ ലക്ഷ്യമിട്ടു. ഗൂഢാലോചനയിൽ പ്രതികൾക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ ചിലർ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി വൈറ്റ് കോളർ…

Read More

‘വൈശാഖന്‍ എന്നെ കൊല്ലും, 16 വയസുമുതല്‍ ഇയാള്‍ പീഡിപ്പിക്കുകയാണ്’; എലത്തൂര്‍ കൊലപാതകത്തില്‍ നിര്‍ണായക സന്ദേശം പൊലീസിന്

കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണാക തെളിവുകള്‍ കണ്ടെത്തി പൊലീസ്. പ്രതിയുടെ പീഡനം വിവരിച്ച യുവതി അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തതായാണ് വിവരം. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടന്നും യുവതി ആ സന്ദേശത്തില്‍ പറഞ്ഞു. തന്റെ കൗണ്‍സിലര്‍ക്ക് യുവതി അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. (more evidence against vysakhan elathur murder).വൈശാഖന്‍ യുവതിയുടെ കൊലപ്പെടുത്തിയ ദിവസം രാവിലെ 9.20നാണ് യുവതി കല്ലായിയിലുള്ള കൗണ്‍സിലര്‍ക്ക് സന്ദേശമയച്ചത്. 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന്…

Read More

‘എൽഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകും,മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കും’:ഷാഫി പറമ്പിൽ

കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനൊരു പ്രചാരണം വരുമ്പോള്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന സെഷനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’എല്‍ഡിഎഫ് 3.0 എന്നൊരു പ്രചാരണം കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ അതിനുപിന്നാലെ പോകുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. അതില്‍ നിന്നൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ്…

Read More

രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം: ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി ദീപ ജോസഫിന്റെ ഹർജിയിലാണ് തടസ്സ ഹർജി നൽകിയത്. അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്.അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. മൂന്നാമത്തെ…

Read More

‘മത്സരിക്കില്ല, ബിജെപിയിൽ ചേർന്നത് അവഗണന നേരിട്ടവർക്ക് സംരക്ഷണം ഒരുക്കാൻ; എസ് രാജേന്ദ്രൻ

സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് തന്നെപ്പോലെ അവഗണന നേരിട്ടവർക്ക് സംരക്ഷണം ഒരുക്കാനെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ട്വന്റിഫോറിനോട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപിയുടെ മാർക്കറ്റിങ്ങിന് വേണ്ടി തന്നെ ഉപയോഗിക്കാം. സാമ്പത്തിക നേട്ടത്തിനായിരുന്നെങ്കിൽ മുൻപ് നിന്ന പാർട്ടി മാറില്ലായിരുന്നു. മൂന്നാറിൽ സഹകരണ സൊസൈറ്റി തുടങ്ങിയത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാനാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി മാറ്റമെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ എസ് രാജേന്ദ്രൻ വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ്…

Read More

നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ; നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു

തിരുവനന്തപുരം: 15 നിയമസഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥി ചിത്രം തെളിയുന്നു. സ്ഥാനാർഥി പട്ടികയിൽ ധാരണയായി എന്ന വിവരമാണ് പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖർ നേമത്തും വി. മുരളീധരൻ കഴക്കൂട്ടത്തും മത്സരിക്കും. എം.ടി. രമേശ് തൃശൂരിൽ നിന്നും കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടും. അതേസമയം, ചെങ്ങന്നൂർ, കായകുളം, പാലക്കാട് സീറ്റുകളിൽ ശോഭ സുരേന്ദ്രൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പാലക്കാട്ടെ പട്ടികയിൽ സി. കൃഷ്ണകുമാറിൻ്റെ പേരില്ല. എ.എൻ. രാധാകൃഷ്ണന് സീറ്റ് നൽകിയേക്കില്ലെന്നും സൂചനയുണ്ട്.കാട്ടക്കടയിൽ പി.കെ. കൃഷ്ണദാസിന് പകരം പുതുമുഖം മത്സരിക്കുമെന്നാണ്…

Read More

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya lottery result today).കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍…

Read More

റോയ്‌യുടെ നഷ്ടം ആഴത്തില്‍ വേദനിപ്പിക്കുന്നു,ഒരു സുഹൃത്തിനുമപ്പുറം ബന്ധമുണ്ടായിരുന്നയാള്‍: മോഹന്‍ലാല്‍

പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. റോയ്‌യോട് ഒരു സുഹൃത്തിനും അപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയ സുഹൃത്ത് റോയ്‌യുടെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ആഴത്തില്‍ വേദനയുണ്ടാക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. റോയ് എന്നും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. (mohanlal on roy cj’s demise).ഇന്ന് ബെംഗളൂരുവിലാണ് റോയ്‌യുടെ സംസ്‌കാരം നടക്കുക. വിദേശത്തുനിന്ന് റോയ്‌യുടെ കുടുംബം…

Read More

‘ഡോ.റോയ് സി.ജെ സമ്മർദ്ദത്തിന് ഇരയായി’; ആദായ നികുതിവകുപ്പിനെതിരെ ഡി.കെ ശിവകുമാർ

ഡോ. റോയ് സിജെയുടെ മരണത്തിൽ ആദായ നികുതിവകുപ്പിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ആദായ നികുതി വകുപ്പിന്റെ സമ്മർദ്ദത്തിന് ഇരയാണ് റോയ് സിജെ.ഇത്തരം സമ്മർദങ്ങളെ അപലപിക്കുന്നു.കൂടുതൽ പറഞ്ഞാൽ രാഷ്ട്രീയമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു.ഡോ. റോയ് സി ജെ ജീവനൊടുക്കിയതിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും….

Read More