Headlines

Webdesk

തിരുവനന്തപുരത്ത് പടക്കനിർമാണശാലയിൽ തീപിടിത്തം; ഒരാൾ മരിച്ചു

  തിരുവനന്തപുരം പാലോട് ചൂടൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുശീല എന്ന 58കാരിയാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ പടക്കത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം    

Read More

സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷകളിൽ മാറ്റമില്ല; നിശ്ചയിച്ച ഷെഡ്യൂളിൽ തന്നെ നടക്കും

  സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷകളിൽ മാറ്റമില്ല. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ പരീക്ഷകളെല്ലാം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റാനും ഇന്ന് തീരുമാനിച്ചിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ കുട്ടികൾക്ക് തിരിച്ചടിയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ സ്റ്റേറ്റ് സിലിബസിലേക്ക് പ്രതിവർഷമെത്തുന്നത് നാൽപതിനായിരത്തോളം കുട്ടികളാണ്. ഇവരിൽ പലർക്കും പ്ലസ് വൺ പ്രവേശനത്തിൽ പിന്തള്ളപ്പെടുമോയെന്ന ആശങ്കയുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കൊവിഡ്, 22 മരണം; 2642 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 8778 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂർ 748, തിരുവനന്തപുരം 666, തൃശൂർ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസർഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

കൃതാർഥതയോടെയാണ് നാട്ടിലേക്കുള്ള മടക്കം; മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീർത്താൽ തീരാത്തത്: കെടി ജലീൽ

  സർക്കാരിന്റെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ. ആ കൃതാർഥതയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ ആർക്കുമത് പരസ്യമായി പറയാം. മുഖ്യമന്ത്രി പിതൃവാത്സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചുമാണ് ഇടപെട്ടിരുന്നത്. ഇതിൽ തനിക്കുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ കുറിച്ചു നന്ദി നന്ദി നന്ദി….. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് എക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5…

Read More

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് മെഹബൂബ മുഫ്തി

  ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ് നേരിടേണ്ടിവരുന്നതെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്ബോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണ്. ഇക്കാര്യം പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നും മെഹബൂബ മുഫ്തി ചോദിച്ചു. 2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കോ പിഡിപിക്കോ സ്വീകാര്യമല്ല. തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോള്‍ നിശബ്ദരായി ഇരിക്കാനാണ്…

Read More

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

  ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പങ്കെടുത്തത്. മെയ് നാലിന് നടക്കാനിരിക്കുന്ന സിബിഎസ്ഇ 10, 12 പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ,…

Read More

തിരുവനന്തപുരത്ത് നൂറ് പവൻ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ

  തിരുവനന്തപുരത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടികൂടി 12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവർ പെരുമാതുറ, പള്ളിപ്പുറം മേഖലകളിൽ ഉള്ളവരാണ്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മംഗലപുരത്ത് വെച്ച് ആഭരണ വ്യാപാരി സമ്പത്തും മറ്റ് രണ്ട് പേരും യാത്ര ചെയ്തിരുന്ന കാർ തടഞ്ഞു നിർത്തി…

Read More

കട ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം; സംഭവം മലപ്പുറത്ത്

  മലപ്പുറം: മലപ്പുറത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ ആക്രമണം ഉണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടയ്ക്ക് പൂട്ടുവീഴുകയും ചെയ്തു. മലപ്പുറം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലർ എന്ന യൂട്യൂബറാണ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ പൊന്നാനി ചാവക്കാട് ദേശീയ പാതയിലൂടെയുളള…

Read More

ഒഴുകിനീങ്ങാം വയനാട്‌ ചുരത്തിനു മുകളിലൂടെ; റോപ്‌വേ പദ്ധതിക്ക്‌ സാങ്കേതിക അനുമതിയായി

കല്‍പ്പറ്റ: വിനോദ സഞ്ചാരത്തിന്‌ പ്രാമുഖ്യം നല്‍കി വയനാട്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് ആവിഷ്‌ക്കരിച്ച ചുരല്‍ റോപ്‌വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളിലേറെയും പൂര്‍ത്തിയായി. സംസ്‌ഥാനത്ത്‌ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ്‌ അവസാനത്തോടു കൂടി പദ്ധതിയുടെ തറക്കല്ലിടാനാണ്‌ തീരുമാനമെന്ന്‌ വയനാട്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് പ്രസിഡന്റും വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ കമ്ബനിയുടെ എം.ഡിയുമായ ജോണി പാറ്റാനി പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കാനായി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് രൂപവത്‌കരിച്ചതാണ്‌ വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ കമ്ബനി. കോഴിക്കോട്‌-വയനാട്‌ ജില്ലകളെ തമ്മില്‍…

Read More

അരക്കോടി രൂപ പിടിച്ചെടുത്ത സംഭവം: കെ എം ഷാജിക്ക് പൂർണ പിന്തുണയുമായി മുസ്ലിം ലീഗ്

  വിജിലൻസ് റെയ്ഡിൽ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപയും ഭൂമിയിടപാട് രേഖകളും 400 ഗ്രാം സ്വർണവും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ ഷാജിക്ക് പിന്തുണയുമായി മുസ്ലിം ലീഗ്. കെ എം ഷാജിയെ സർക്കാർ വേട്ടയാടുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു കണ്ണൂരിലെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷാജിയെ സർക്കാർ വേട്ടയാടുന്നതെന്നും സാദിഖലി പറഞ്ഞു.

Read More