Headlines

Webdesk

സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്; എതിർപ്പുമായി ഇ ഡി

ഭീഷണിപ്പെടുത്തി ഇ ഡി മൊഴിയെടുത്തെന്ന കേസിൽ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പുറത്തുവന്ന ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഭീഷണിപ്പെടുത്തിയോ എന്നും അറിയണമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയിൽ പറയുന്നു. അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തെ ഇ ഡി എതിർത്തു. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഇ ഡി ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16ന്…

Read More

ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ കൊവിഡ് വാക്‌സിനുകൾക്കും ഇന്ത്യയിൽ ഉപയോഗാനുമതി നൽകും

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതര സ്ഥിതിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന രോഗബാധ നിരക്കാണ് ഇപ്പോൾ. പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണ്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകും. ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ തുടങ്ങിയ എല്ലാ വിദേശ കമ്പനികളെയും ഇന്ത്യയയിലേക്ക് സ്വാഗതം ചെയ്യുന്നത് നീതി ആയോഗ് അംഗം ഡോ. വി കെ…

Read More

വയനാട് ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30056 ആയി. 28254 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര കണിയാമ്പറ്റ 19 പേര്‍, പൊഴുതന,…

Read More

സംസ്ഥാനത്ത് ഇന്ന് 7515 പേർക്ക് കൊവിഡ്, 20 മരണം; 2959 പേർക്ക് രോഗമുക്തി

  ഇന്ന് 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂർ 503, ആലപ്പുഴ 456, കൊല്ലം 448, കാസർഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നത് അടക്കമാണ് പുതിയ ഉത്തരവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്. പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരാമവധി നൂറ് പേർ മാത്രം. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിന് കൊവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. പരിപാടികളുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടരുത്. ഭക്ഷണം…

Read More

നിൽക്കക്കളിയില്ലാതെ വന്നതോടെയാണ് ജലീൽ രാജിവെച്ചതെന്ന് ചെന്നിത്തല

  ധാർമികത ഉയർത്തിപ്പിടിച്ചല്ല, നിൽക്കക്കളിയില്ലാതെയാണ് കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുജന സമ്മർദവും പൊതുജനാഭിപ്രായവും ശക്തമായി ഉയർന്നുവന്നതിനെ തുടർന്നാണ് ജലീൽ രാജിവെച്ചത്. ധാർമികതയുണ്ടായിരുന്നുവെങ്കിൽ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു ധാർമികതയുണ്ടായിരുന്നുവെങ്കിൽ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ. ലോകായുക്തയുടെ വിധി വന്നശേഷം രാജിവെക്കുന്ന പ്രശ്‌നമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. പാർട്ടി സെക്രട്ടേറിയറ്റ് അംഗം കൂടിയായ എ കെ ബാലന്റെ…

Read More

മംഗലാപുരം തീരത്തെ ബോട്ടപകടം; മരണസംഖ്യ മൂന്നായി; ഒമ്പത് പേർക്കായി തെരച്ചിൽ തുടരുന്നു

  മംഗലാപുരം തീരത്തിനടുത്ത് മത്സ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 9 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട് മംഗലാപുരം തീരത്ത് നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വെച്ചാണ് ബോട്ട് കപ്പലിൽ ഇടിച്ചത്. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേർ അപകടത്തിൽ മരിച്ചു. രണ്ട് പേരെ…

Read More

തൃശ്ശൂർ പൂരത്തിനെത്താൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; കുട്ടികൾക്ക് പ്രവേശനമില്ല

  ചടങ്ങുകൾക്ക് മാറ്റമില്ലാതെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൃശ്ശൂർ പൂരം പ്രൗഡിയോടെ നടത്താൻ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. പൂരപ്പറമ്പിലെത്തുന്ന 45 വയസ്സിന് മുകളിലുള്ളവർ കൊവിഡ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. പോലീസ് പരിശോധന കർശനമാക്കും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. കുട്ടികൾക്ക് പൂരപ്പറമ്പിൽ പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; ഹോം ഡെലിവറി സംവിധാനം; പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ്പ് സംയുക്തമായി ഹോം ഡെലിവറി സംവിധാനം ഒരുക്കും. കൂടാതെ ടെലിമെഡിസിന്‍ സംവിധാവനങ്ങളില്‍ കുടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒമ്പത് മണിക്ക് ശേഷം അടയ്ക്കണം. തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല,…

Read More

മന്ത്രി കെടി ജലീൽ രാജിവെച്ചു

മന്ത്രി കെടി ജലീൽ രാജിവെച്ചു. അൽപസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നുള്ള ലോകായുക്ത വിധിക്കെതിരായ ഹർജിയിൽ ഹൈക്കോടതി തീർപ്പ് കൽപ്പിക്കും മുമ്പായിരുന്നു രാജി.    

Read More