Headlines

Webdesk

രാജ്യത്ത് ഇന്ധനവില ഇന്നും ഉയർന്നു; പെട്രോളിന് 25 പൈസയുടെ വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് വർധിച്ചത്. ഈ മാസത്തിൽ മാത്രം ഇന്ധനവിലയിൽ ഒരു രൂപയുടെ അധികം വർധനവാണുണ്ടായത്. കൊച്ചിയിൽ പെട്രോളിന് ഇന്ന് 84.86 രൂപയാണ്. ഡീസലിന് ലിറ്ററിന് 78.98 രൂപ. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധനവില വർധനവിന് കാരണമെന്ന് എണ്ണ കമ്പനികൾ ന്യായീകരിക്കുന്നു.

Read More

പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായ വി പി വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി കുട്ടിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചു വരുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത്

വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത് ചീരാല്‍ ചെറുമാട്, നെല്ലിപറമ്പില്‍ ദയാനന്ദന്‍ (78) ആണ് മരണപ്പെട്ടത്. ഈ മാസം എട്ടാം തീയതി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.  

Read More

മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം

മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം ഉണ്ടായിരിക്കുന്നു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരിക്കുകയാണ്. മധുര ആവണിയാപുരത്താണ് അപകടം നടന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ ബിജെപി ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചക്കുകയുണ്ടായി.

Read More

സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.  

Read More

എങ്ങനെയുള്ളവരാണ് കോവിഡ് വാക്സിന്‍ എടുക്കേണ്ടത്; പൊതുജനങ്ങള്‍ക്ക് വാക്സിന്‍ എപ്പോള്‍: വിശദീകരണവുമായി ആരോഗ്യവകുപ്പ്

ജനുവരി 16 മുതല്‍ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയാണ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ ഇതിനായി സജ്ജമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിരവധി ആശങ്കകളും സംശയങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകാം. ഇത്തരം ആശങ്കകള്‍ക്ക് അകറ്റാന്‍ സംശയങ്ങള്‍ ദുരീകരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്, അത്തരം വ്യക്തികള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക്…

Read More

കരിപ്പൂരിലെ സിബിഐ റെയ്ഡ്: നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ നടത്തിയ മിന്നൽ റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും സ്വർണവും പണവും പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്‌പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും മൂന്നര ലക്ഷം രൂപ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ…

Read More

പൊന്നമ്പലമേട്ടിൽ മകരജ്യോതി ഇന്ന് തെളിയും; ദർശനാനുമതി 5000 പേർക്ക് മാത്രം

ശബരിമല പൊന്നമ്പല മേട്ടിൽ മകരജ്യോതി ഇന്ന്. കൊവിഡ് മാനദണ്ഡം പാലിച്ച് 5000 പേർക്കാണ് ജ്യോതി ദർശിക്കാനുള്ള അവസരം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരെയാണ് മകര ജ്യോതി ദർശനത്തിനായി സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ, തുടങ്ങി സാധാരണയായി ഭക്തർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽ നിന്നൊന്നും വിളക്ക് കാണാൻ അനുവദിക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ച് പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകിട്ടോടെ ശരംകുത്തിയിലെത്തും. സന്നിധാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തും. തുടർന്ന് ദീപാരാധന. ഈ…

Read More

ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം; ഇനി സെനറ്റിലേക്ക്

അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ വീണ്ടും ഇംപീച്ച് ചെയ്തു. ഇതോടെ യുഎസ് ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി മാറി ട്രംപ്. പ്രമേയത്തെ 232 പേർ അനുകൂലിച്ചു. 197 പേർ എതിർത്തു ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയിൽ പ്രമേയം പാസായതോടെ ഇത് സെനറ്റിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റിലും പാസായാൽ ട്രംപിനെതിരെ കുറ്റം ചുമത്താം രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചുവെന്ന…

Read More

വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് ലാൻഡ് റവന്യു കമ്മീഷണർ; അന്വേഷണത്തിന് കലക്ടറുടെ നിർദേശം

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ അയൽക്കാരിയും പരാതിക്കാരിയുമായ വസന്ത ചട്ടം ലംഘിച്ചാണ് ഭൂമി വാങ്ങിയതെന്ന് ലാൻഡ് റവന്യു കമ്മീഷണർ കലക്ടർക്ക് റിപ്പോർട്ട് നൽകി അന്വേഷണത്തിന് കലക്ടർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. 40 വർഷം മുമ്പ് ലക്ഷം വീട് കോളനി നിർമാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാൾക്ക് അനുവദിച്ച പട്ടയ ഭൂമിയാണ്…

Read More