Headlines

Webdesk

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ഉത്തരവ് ഇന്നിറങ്ങും

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. രാത്രി ഒമ്പത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും. പൊതുചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഹോട്ടലടക്കമുള്ള കടകൾ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം പൊതു ചടങ്ങുകളിലെ പങ്കാളിത്തത്തിലെ നിയന്ത്രണങ്ങളിലും മറ്റ് വ്യവസ്ഥകളിലും ഇളവുണ്ടാകില്ല. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചുള്ള നിർദേശങ്ങളാകും ഉത്തരവിലുണ്ടാകുക. അതേസമയം ഐസിയു കിടക്കകളും വെന്റിലേറ്ററുകളും…

Read More

സെഞ്ച്വറിയോടെ നായകന്റെ അരങ്ങേറ്റം; സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടത്തിനും രാജസ്ഥാനെ രക്ഷിക്കാനായില്ല

  ഐപിഎല്ലിൽ നായകനായുള്ള അരേങ്ങറ്റം സെഞ്ച്വറിയോടെ ഗംഭീരമാക്കി സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്‌സിനെതിരെ സെഞ്ച്വറിയോടെ പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ല. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ നാല് റൺസിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. അവസാന പന്തിൽ സിക്‌സറിന് ഉയർത്തിയെങ്കിലും ബൗണ്ടറി ലൈനിനരികെ സഞ്ജുവിന്റെയും രാജസ്ഥാന്റെയും പോരാട്ടം അവസാനിച്ചു ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. കെ എൽ രാഹുൽ 91 റൺസും ക്രിസ് ഗെയിൽ 40…

Read More

കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

  കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാര്‍ഗം വാക്‌സിനേഷനാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ്…

Read More

കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ വീടിന് മുന്നിൽ പോലീസ് സംഘമെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ ഇന്ന് വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

Read More

പനമരം ചീരവയലിലെ വൈദ്യുതി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി.

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് പനമരം കെ.എസ്.ഇ.ബി. ഓഫീസ് അധികൃതർ പറഞ്ഞു. ചീരവയൽ പ്രദേശത്തു കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ താഴ്ന്ന് കിടക്കുന്നത് മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്നാണ് പ്രശ്ന പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചത്. അസിസ്റ്റൻ്റ് എൻജീനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥ ചൂണ്ടിക്കാട്ടി മുമ്പ് ‘ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി…

Read More

നായകനായി സഞ്ജുവിന് അരങ്ങേറ്റം; ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിംഗിന് വിട്ടു

  ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിൽ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാനെ നയിക്കുന്നത്. ടോസ് നേടിയ സഞ്ജു രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു ഐപിഎൽ ടീമിനെ നയിക്കുന്ന ആദ്യത്തെ മലയാളി താരമാണ് സഞ്ജു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാൻ സഞ്ജുവിനെ ക്യാപ് ഏൽപ്പിച്ചത്. കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് പഞ്ചാബ് ഇന്നിംഗ്‌സ് ആരംഭിച്ചു. ഒരോവർ പൂർത്തിയാകുമ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ…

Read More

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. ഇന്നലെ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിം കോടതിയും ഖത്തര്‍ ഔഖാഫ് മന്ത്രാലയവും അറിയിച്ചിരുന്നു. ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ചൊവ്വാഴ്ചയാണ് വ്രതാരംഭം. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന…

Read More

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (12.04.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്.ഞായർ വൈകിട്ട് 04.30 ഓടെയായിരുന്നു സംഭവം. ഓടിട്ട വാടക വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവെ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. തെറിച്ചു വീണ സഫീറിനെ ഉടൻ തന്നെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയം ഭാര്യയും മക്കളും അടുത്ത മുറിയിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7),…

Read More