Headlines

Webdesk

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് 2നകം നടത്തണമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

  രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് തിരിച്ചടി. മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലുള്ള നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി ഏപ്രിൽ 12നാണ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം…

Read More

കൊവിഡ് രണ്ടാം തരംഗം; കുട്ടികളിലും അതീവ അപകടം: നിസ്സാരമാക്കരുത്

  കോവിഡ് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും, മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പലപ്പോഴും വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ രോഗത്തിന്റെ രണ്ടാം വരവ് അല്‍പം അപകടം ഉണ്ടാക്കുന്നതാണ്. ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയ കോവിഡ് തരംഗം കുട്ടികള്‍ക്ക് എളുപ്പത്തില്‍ അണുബാധയും വ്യാപനവും ഉണ്ടാക്കാമെന്നും, ഇന്ത്യയിലും ലോകത്തിന്റെ ചില ഭാഗങ്ങളിലും സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുന്നതിനാല്‍ ഇത് കൂടുതല്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും എപ്പിഡെമിയോളജിസ്റ്റുകള്‍ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ക്ക് പ്രതിരോധ…

Read More

ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ഡൽഹി ലോക്ക് ഡൗണിലേക്ക് പോകുമെന്ന് അരവിന്ദ് കെജ്രിവാൾ

  ഡൽഹിയിൽ ആശുപത്രികളിൽ രോഗികൾ നിറഞ്ഞാൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കെജ്രിവാൾ പറഞ്ഞു. ലോക്ഡൗണിനോട് സർക്കാരിന് ഒരു താൽപ്പര്യവുമില്ല. എന്നാൽ കോവിഡ് വ്യാപിക്കുകയും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്താൽ സംസ്ഥാനത്ത് ലോക്ഡൗൺ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും കെജ്രിവാൾ പറഞ്ഞു.

Read More

ഒടിടി റിലീസ് തുടരാനാണ് ഭാവമെങ്കിൽ ഫഹദ് ചിത്രങ്ങൾ തീയറ്റർ കാണില്ലെന്ന് ഫിയോക്ക്

  ഒടിടി ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. നടന്റെ ചിത്രങ്ങൾ തുടർച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന്ശേഷമാണ് തീരുമാനം ഉണ്ടായത്. നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫഹദിനോട് ഫോണിലൂടെ സംഘടനയുടെ…

Read More

ആലപ്പുഴയിൽ ഗുണ്ടാനേതാവ് പുന്നമട അഭിലാഷ് മർദനമേറ്റ് മരിച്ചു

  ആലപ്പുഴയിൽ ഗുണ്ടാനേതാവ് മർദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്നയാളാണ് മരിച്ചത്. കൊലപാതക കേസുകളടക്കം ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയാണ് ഇയാൾ. അഭിലാഷിന്റെ ശത്രുക്കൾ ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് വെച്ച് മർദിക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ അർധരാത്രിയോടെ മരിച്ചു.  

Read More

പുനലൂരിൽ അക്രമി സംഘം വീട്ടിൽ കയറി ഗൃഹനാഥനെ മർദിച്ചു കൊന്നു; രണ്ട് പേർ പിടിയിൽ

  കൊല്ലം പുനലൂരിൽ അക്രമി സംഘം ഗൃഹനാഥിനെ വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തി. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു സംഭവത്തിൽ മോഹനൻ, സുനിൽ എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ മകനുമായി മോഹനനും സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് വീടുകയറിയുള്ള ആക്രമണത്തിൽ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read More

വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

  പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

Read More

മൻസൂർ വധക്കേസ് പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയത്; ആരോപണവുമായി സുധാകരൻ

  മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ മറ്റ് പ്രതികൾ ചേർന്ന് കെട്ടിത്തൂക്കിയതാണെന്ന് സുധാകരൻ ആരോപിച്ചു. വളയത്ത് ഒരു സിപിഎമ്മുകാരന്റെ വീട്ടിലാണ് പ്രതികൾ ഒളിവിൽ താമസിച്ചിരുന്നത്. ഇവിടെ വെച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരായ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതേ തുടർന്ന് രതീഷിനെ മറ്റുള്ളവർ ആക്രമിക്കുകയായിരുന്നു ബോധം കെട്ട രതീഷിനെ കെട്ടിത്തൂക്കി. നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നത്….

Read More

സ്പീക്കർ ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

Read More

ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു.കോവിഡ് ബാധിതരുടെ പ്രതിദിന കണക്കു ഒന്നര ലക്ഷം കടന്നു

ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു.കോവിഡ് ബാധിതരുടെ പ്രതിദിന കണക്കു ഒന്നര ലക്ഷം കടന്നു ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,68,912 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 904 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,35,27,717 ആ​യി. മ​ര​ണ​സം​ഖ്യ 1,70,179 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12,01,009 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തു​വ​രെ 1,21,56,529 പേ​ർ രോ​ഗ​മു​ക്തി​നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 10,45,28,565 പേ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.  

Read More