Headlines

Webdesk

വയനാട് തിരുനെല്ലിയിൽ രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു

കൽപ്പറ്റ: തിരുനെല്ലിയിൽ  രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു ഒന്നിനെ കൊണ്ടു പോയി. അപ്പ പാറ ചേകാടിതുണ്ട് കാപ്പ് കോളനിയിലെ ലക്ഷമി ചന്ദ്രൻ്റെ അടിനെയാണ് കോളനി പരിസരത്ത് നിന്ന് കടുവ കടിച്ചു കൊന്നത് കഴിഞ്ഞാഴ്ച്ച മറ്റൊരു ആടിനെയും കടുവ കടിച്ചു കൊന്നിരുന്നു ഒരാളുടെ പോത്തിനേയും കഴിഞ്ഞ ദിവസം കടുവ ഓടിച്ചതായും നാട്ടുകാർ പറഞ്ഞു പരിസരത്ത് കടുവ തമ്പടിച്ചിരിക്കുന്നതായും സമീപവാസികൾ പറഞ്ഞു കടുവയെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരണ മെന്നാവിശ്യവു’ ഉയരുന്നുണ്ട് പ്രദേശത്ത് ആദിവാസികളും മറ്റ് സാധാരണ…

Read More

ഉപരോധത്തിന്‍റെ നാളുകള്‍ അവസാനിച്ചു; സൗദിയിലെത്തിയ ഖത്തരികൾക്ക് ഊഷ്മള സ്വീകരണം

ദമാം: മൂന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൽവ അതിർത്തി പോസ്റ്റ് വഴി ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരികൾക്ക് ഊഷ്മള സ്വീകരണം. അതിർത്തി പോസ്റ്റിൽ വെച്ച് പൂച്ചെണ്ടുകൾ നൽകി അധികൃതർ ഇവരെ സ്വീകരിച്ചു. സൗദി സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരി പൗരൻ അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. അതിർത്തി പോസ്റ്റിലെ നടപടിക്രമങ്ങൾ എളുപ്പവും മനസ്സിനെ കുളിരണിയിപ്പിക്കുന്നതുമായിരുന്നു. അതിർത്തി പോസ്റ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും വലിയ തോതിൽ സഹകരിക്കുകയും സ്വാഗതമോതുകയും ചെയ്തു. സൽവ…

Read More

ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും നിരോധിക്കണം; കേന്ദ്രത്തോട് സി.എ.ഐ.ടി

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ചതോടെ വാട്ട്സ് ആപ്പ് വെട്ടിലായി. നയത്തെ ശക്തമായി എതിർക്കുന്നതായി സി എ ഐ ടി അറിയിച്ചു. പുതിയ നയം പ്രകാരം ഒരു വ്യക്തിയുടെ എല്ലാതരത്തിലുമുള്ള വ്യക്തിഗത വിവരങ്ങൾ യാതോരു മറയുമില്ലാതെ മാറുമെന്നും വ്യക്തിഗത ഡാറ്റം വാട്ട്സ് ആപ്പ് പല ആവശ്യത്തിനും ഉപയോഗിക്കുമെന്നതിനാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് സി എ ഐ ടി വ്യക്തമാക്കി. പുതിയ നയം നടപ്പാക്കാൻ വാട്ട്സ് ആപ്പ് ഒരുങ്ങുകയാണ്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും അല്ലെങ്കിൽ വാട്ട്സ്…

Read More

വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ്;228 പേര്‍ക്ക് രോഗമുക്തി ,171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (10.1.21) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18781 ആയി. 16098 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111…

Read More

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53…

Read More

പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും…

Read More

കോവിഡ് പ്രതിരോധത്തിൻ്റെ നിർണ്ണായക ചുമതലയിൽ നിന്നും പോലീസ് പിൻമാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പാട് വിവാദങ്ങൾ സൃഷ്ടിച്ച സർക്കാർ തീരുമാനമായിരുന്നു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള സമ്പർക്ക പട്ടിക തയ്യാറാക്കാൻ പോലീസിനെ ഏൽപിച്ച നടപടി. ഇപ്പോൾ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ നിന്നും പോലീസ് പിൻമാറുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റ. കോവിഡ് പ്രതിരോധത്തിലെ ഏറ്റവും നിർണ്ണായകമായ ജോലിയായ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ചുമതല പോലീസിന് നൽകിയതിനെതിരെ നേരത്തെ ആരോഗ്യ വകുപ്പും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നതായും ഫോൺ…

Read More

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു

കൊളവള്ളി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിലിനിടെ ചെതലയം റെയിഞ്ചറെ കടുവ ആക്രമിച്ചു. ശശികുമാർ(54)നെയാണ് കടുവ ആക്രമിച്ചത്. രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്. കടുവയുടെ ആക്രമണത്തിൽ റെയിഞ്ചറുടെ ശരീരത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ തന്നെ കടുവയുടെ സാനിധ്യം പ്രദേശത്തെ വീടുകൾക്ക് സമീപത്തുവരെ ഉണ്ടായതോടെ വനംവകുപ്പെത്തി തിരച്ചിൽ നടത്തുന്നതിന്നിടെയാണ ആക്രമണം ഉണ്ടായത്. റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന്…

Read More

ജിഎസ്ടി തട്ടിപ്പ്: സ്വിഗ്ഗിക്കും ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റാക്കാര്‍ട്ടിനുമെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ഫ്ളിപ്പ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇന്‍സ്റ്റാക്കാര്‍ട്ടും ജിഎസ്ടി തട്ടിപ്പ് നടത്തിയതായി പുതിയ ആരോപണം. നികുതി വകുപ്പ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. സ്വിഗ്ഗിയും ഇന്‍സ്റ്റാക്കാര്‍ട്ടും വിതരണ മേഖലയില്‍ ജീവനക്കാരുടെ എണ്ണം വ്യാജമായി ചമച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രയോജനപ്പെടുത്തിയെന്നും ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ ആഴ്ച്ച ഇരു കമ്പനികളുടെയും ബെംഗളൂരു കേന്ദ്രങ്ങളില്‍ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു….

Read More

കർഷക പ്രതിഷേധക്കാരെ ഡൽഹിയിൽ നന്നും ഒഴിപ്പിക്കാനുള്ള ഹർജി; സുപ്രിം കോടതി നാളെ വാദം കേൾക്കും

ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ച് നാളെ വാദം കേൾക്കും. ഋഷഭ് ശർമ്മ എന്ന നിയമ വിദ്യാർത്ഥിയാണ് കർഷക സമരങ്ങൾക്കെതിരെ സുപ്രിം കോടതിയിൽ ഹർജി നൽകിയത്. പ്രതിഷേധക്കാർ കൂട്ടം കൂടുന്നത് കാരണം ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.സമരക്കാർ വഴി…

Read More