Headlines

Webdesk

24 മണിക്കൂറിടെ രാജ്യത്ത് 1,84,372 പുതിയ കൊവിഡ് കേസുകൾ; 1027 പേർ കൂടി മരിച്ചു

രാജ്യത്ത് ഒരു ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1027 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു. 1,72,085 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,65,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

24 മണിക്കൂറിടെ രാജ്യത്ത് 1,84,372 പുതിയ കൊവിഡ് കേസുകൾ; 1027 പേർ കൂടി മരിച്ചു

  രാജ്യത്ത് ഒരു ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1027 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു. 1,72,085 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,65,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

മൻസൂറിന്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

  മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറയുന്നു. പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തതും ബിജേഷാണ് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകത്തിന് തൊട്ടുമുമ്പ് നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് പലതവണ വിളിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ മൊബൈൽ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നിരുന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

Read More

കോഴിക്കോട് മൂന്ന് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

  കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ഫ്രാൻസിസ് റോഡ് സ്വദേശി അൻവറാണ് പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  

Read More

കണി കണ്ടുണർന്ന് കേരളം; ഐശ്വര്യത്തിന്റെ സമൃദ്ധിയുമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു; ലോകമെമ്പാടുമുള്ള മലയാളികൾക്ക് മെട്രോ മലയാളം വെബ് പോർട്ടലിൻ്റെ വിഷു ആശംസകൾ

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളംബരമോതി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ. കണി കണ്ടും ക്ഷേത്രങ്ങളിലെത്തിയും വിഷു ആഘോഷങ്ങൾ പുരോഗമിക്കുകയാണ് ഇത്തവണ ആഘോഷങ്ങൾ വീടുകളിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കൂട്ടായ ആഘോഷങ്ങൾ കുറയും. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടര മുതൽ നാല് മണി വരെ വിഷുക്കണി ദർശനമൊരുക്കി. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. ശബരിമല ക്ഷേത്രനട വിഷുക്കണി ദർശനത്തിനായി തുറന്നു. പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിലിൽ ദീപം…

Read More

പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

  ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ബ്രിട്ടണ്‍ ഉത്തരവിറക്കിയത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ…

Read More

2959 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 52,132 പേർ ചികിത്സയിൽ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂർ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂർ 266, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേർ ഇതുവരെ…

Read More

കൊവിഡിനെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി

  ന്യൂ ഡൽഹി: കൊവിഡ് മഹാമാരിയെ ചെറുക്കാൻ രാജ്യങ്ങൾ കൂട്ടായി സഹകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ പിടിച്ചുകെട്ടാൻ രാജ്യങ്ങളെല്ലാം അക്ഷീണമായി പരിശ്രമം നടത്തുന്നുണ്ട്. നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച് കൊവിഡിനെ ചെറുത്ത് മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. ലോകം നിരവധി മഹാമാരികളെ ഇതുവരെ നേരിട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുൻപായിരുന്നു കൊവിഡ് പോലൊരു പ്രതിസന്ധി ഉണ്ടായത്. കൊവിഡിൽ നിരവധി സംശയങ്ങൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ മറുപടി നൽകിക്കഴിഞ്ഞു. പരിഹാര നിർദ്ദേശത്തിനുള്ള നിരവധി സമസ്യകൾ ഇനിയും മുൻപിലുണ്ട്. കൊവിഡിനെ…

Read More

രണ്ട് പതിറ്റാണ്ടിനു ശേഷം മീരാ ജാസ്മിന്‍, ജയറാം, സത്യന്‍ അന്തിക്കാട് ഒന്നിക്കുന്നു

കോഴിക്കോട്: 23 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മീരാജാസ്മിന്റെ തിരിച്ചുവരവ് ജയറാം നായകനാകുന്ന ചിത്രത്തിലാണ്. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സത്യന്‍ അന്തിക്കാടാണ് ഇക്കാര്യം അറിയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’…

Read More

കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നാലാം മല്‍സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ത്തത്. ലീഗിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകളും നിലനിര്‍ത്തി. 17ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാനായേക്കും. വ്യാഴാഴ്ച നടക്കുന്ന കേരള യുണൈറ്റഡിന്റെ മല്‍സര ഫലത്തെ ആശ്രയിച്ചാവും ഇത്.നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ്,…

Read More