ഇംഗ്ലണ്ട് പരമ്പരക്കുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ്
ഇംഗ്ലണ്ട് പരമ്പരക്കായുള്ള പാക് ടീമിലെ പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇവരെ ഒഴിവാക്കിയാകും ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. പിന്നീട് കോവിഡ് നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും പി.സി.ബി ചീഫ് എക്‌സിക്യൂട്ടീവ് വസിംഖാന്‍ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്കായി 18 കളിക്കാരാണ് ഞായറാഴ്ച്ച പാകിസ്താനില്‍ നിന്നും തിരിക്കുക. ഇംഗ്ലണ്ടില്‍ 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാകും സംഘം പരിശീലനം ആരംഭിക്കുക. ഇംഗ്ലണ്ടിലെത്തിയതിന് ശേഷവും നിശ്ചിത ഇടവേളകളിലും കളിക്കാര്‍ക്ക് കോവിഡ് പരിശോധനയും ഉണ്ടാകും. ഹൈദര്‍ അലി, ഫഖര്‍ സമന്‍,…