Headlines

Webdesk

കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ്

  ജനതാദൾ എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത് അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് തയ്യാറാകണമെന്ന് കുമാരാസ്വാമി ആവശ്യപ്പെട്ടു നേരത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാംതവണയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളുരൂവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് യെദ്യൂരപ്പ

Read More

കോവിഡ് വ്യാപനം; പ്രവാസികള്‍ക്കും അന്യസംസ്ഥാന യാത്രികര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച്‌ രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി വഴി വെരിഫൈ…

Read More

മംഗലാപുരം ബോട്ടപകടം: മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

  മംഗലാപുരത്ത് ബോട്ട് കപ്പലിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരുടെ മൃതദേഹം അപകടമുണ്ടായ അന്ന് തന്നെ കണ്ടെത്തിയിരുന്നു. നാവികസേനാ ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചിലിലാണ് മൂന്ന് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇനി ആറ് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഏപ്രിൽ 11ന് രാത്രി ബേപ്പൂരിൽ നിന്ന് പോയ ബോട്ടാണ് കപ്പലിൽ ഇടിച്ചത്. 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

Read More

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി

  പൂരാവേശത്തിലേക്ക് തൃശൂര്‍. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് നാളാണുള്ളത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടന്നു. പൂരലഹരിയിലേക്ക് നാടും നഗരവും നീങ്ങുകയാണ്. 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. അയ്യന്തോള്‍, കണിമംഗലം, ലാലൂര്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടകക്ഷേത്രങ്ങളില്‍ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പല സമയങ്ങളിലായി മറ്റു ഘടക ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും….

Read More

ആക്രമിക്കാൻ ലക്ഷ്യമിട്ടത് സഹോദരനെ’; അഭിമന്യു വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

  ആലപ്പുഴ വള്ളികുന്നത്ത് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ ലക്ഷ്യംവച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. അനന്ദുവിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് വിവരമുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ…

Read More

കുക്കുമ്പര്‍ ആരോഗ്യത്തിന് ദോഷമോ; അറിഞ്ഞിരിക്കണം ഇതെല്ലാം

  ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ നിങ്ങളില്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് കുക്കുമ്പര്‍ ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുന്നുണ്ട് എന്നുള്ളതാണ്. പലരും കുക്കുമ്പര്‍ ആരോഗ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ സ്‌നേഹിക്കപ്പെടുന്നു. ആളുകള്‍ അത് വ്യത്യസ്ത രൂപങ്ങളില്‍ ഉണ്ടായിരിക്കാന്‍ ഇത് അനാരോഗ്യമായി മാറുന്നുണ്ട് എന്നുള്ളതാണ് സത്യം. ചിലര്‍ ഇത് സാലഡായി ഉപയോഗിക്കുന്നു, മറ്റുള്ളവര്‍ ഇത് സ്മൂത്തികളായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ആരോഗ്യത്തെ അത്ഭുതകരമായി സ്വാധീനിക്കുന്നുണ്ടെങ്കിലും, ജലാംശം വര്‍ദ്ധിപ്പിക്കുന്ന ഈ…

Read More

സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം; പരാതിക്ക് പിന്നിൽ ഒരു ഗ്യാംഗ്: ജി സുധാകരൻ

  മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയിൽ പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണം രാഷ്ട്രീയ ധാർമികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്മ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നിൽ ഒരു ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല…

Read More

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും

  കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേർ. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ…

Read More

കൊവാക്‌സിന്റെ ഉത്പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രം

  കൊവാക്‌സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് ജൂൺ മാസം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ ഏഴ് മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കും ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 6-7 കോടി ഡോസാക്കി വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കും. സെപ്റ്റംബർ മാസത്തോടെ 10 കോടി വാക്‌സിൻ ഉത്പാദിപ്പിക്കും.

Read More

അമേരിക്കയിലെ ഇന്ത്യാനപൊലീസിൽ വെടിവെപ്പ്; ഒമ്പത് മരണം, നാല് പേർ സിഖ് വംശജർ

  അമേരിക്കയിലെ ഇന്ത്യാനപോലീസിൽ ഫെഡ് എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ സിഖ് വംശജരാണ്. 19കാരനായ ബ്രാൻഡൻ സ്‌കോട്ട് ഹോളാണ് ആക്രമണം നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. അതിലേറെയും സിഖ് വംശജരുമാണ്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ ആക്രമണത്തിൽ അപലപലിച്ചു. പ്രാദേശിക…

Read More