Headlines

Webdesk

ഞായർ വെടിക്കെട്ടുമായി ഡിവില്ലിയേഴ്‌സും മാക്‌സ്വെല്ലും; ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ

  ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്തു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചതെങ്കിലും പിന്നീട് മാക്‌സ് വെല്ലും, അവസാന ഓവറുകളിൽ ഡിവില്ലിയേഴ്‌സും നടത്തിയ വെടിക്കെട്ടാണ് ബാംഗ്ലൂരിനെ തുണച്ചത്. സ്‌കോർ 9ൽ എത്തുമ്പോഴേക്കും വിരാട് കോഹ്ലിയെയും രജത് പാടിദാറിനെയും ബാംഗ്ലൂരിന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ദേവ്ദത്ത് പടിക്കലും മാക്‌സ് വെല്ലും ചേർന്ന് സ്‌കോർ ഉയർത്തി. 25 റൺസെടുത്ത ദേവ്ദത്ത് പുറത്തായതിന്…

Read More

കോവിഡിന് മുഖാവരണം ഏറ്റവും മികച്ച പരിഹാരം; വാക്സിൻ രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് വിദഗ്ധർ

കോവിഡ് വാക്സിൻ എടുക്കുന്നതുവഴി രോഗം ബാധിക്കില്ലെന്നത് തെറ്റിദ്ധാരണയാണെന്നും അതേസമയം, വാക്സിനെടുക്കുന്നത് രോഗതീവ്രതയും മരണസാധ്യതയും കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ സ്വീകരിച്ചശേഷവും രോഗബാധയേറ്റവരുടെ വാർത്തകൾ കഴിഞ്ഞ രണ്ടുമാസങ്ങളായി റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ വിശദീകരണം. ‘രണ്ടുഡോസും സ്വീകരിച്ചശേഷവും രോഗംബാധിച്ചവരുണ്ട്. എന്നാൽ, അവരിൽ രോഗലക്ഷണങ്ങൾ കുറവാണ്. വാക്സിന് അണുബാധയുടെ തീവ്രതയും മരണനിരക്കും കുറയ്ക്കാൻ സാധിക്കും’ -അപ്പോളോ ആശുപത്രിയിലെ ശ്വാസകോശരോഗവിദഗ്ധനായ ഡോ. ബൻസാൽ പറഞ്ഞു. രണ്ടുഡോസും സ്വീകരിച്ചശേഷമാണ് ആന്റിബോഡികൾ സജീവമാകുന്നത്. അതിനാൽ ആദ്യത്തെ ഡോസിനുശേഷം ഒരാൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത…

Read More

വയനാട് ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ്;86 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (18.04.21) 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31932 ആയി. 28651 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ‍ജില്ലയിൽ കോവിഡ് വ്യാപനം ദ്രുതഗതിയില്‍

ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ പഠിക്കുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 10ാം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 7 നാണ് കുട്ടി അവസാനമായി ക്ലാസില്‍ ഹാജരായത്. കാപ്പുകുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി (വാര്‍ഡ് ഒന്ന്) എന്നീ പ്രദേശങ്ങളില്‍ പത്തില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24…

Read More

സനു മോഹനെ പിടികൂടിയത് കാർവാറിൽ നിന്ന്; കൊല്ലൂരിൽ നിന്ന് പോയത് ഉഡുപ്പിയിലേക്ക്

വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ ഒളിവിൽ പോയ സനു മോഹനെ പോലീസ് പിടികൂടിയത് കർണാടക-ഗോവ ബോർഡറിലെ കാർവാറിൽ നിന്ന്. കൊല്ലൂർ മൂകാംബികയിൽ നിന്ന് സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനു മോഹൻ ഇവിടെ നിന്നാണ് കാർവാറിലേക്ക് പോയത്. ഞായറാഴ്ച രാവിലെയാണ് സനു മോഹനെ പോലീസ് പിടികൂടിയത്. നിലവിൽ കൊച്ചി പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കും. കൊവിഡ് പരിശോധന അടക്കം നടത്തിയതിന് ശേഷമാകും തുടർനടപടി സ്വീകരിക്കുക.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ പരമാവധി 40 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

Read More

സിപിഐക്കെതിരെ വിമർശനമുന്നയിച്ചെന്ന വാർത്ത വ്യാജം; ഇടതുമുന്നണി ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി

  കേരളാ കോൺഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സിപിഐക്കെതിരെ വിമർശനം ഉയർന്നുവെന്ന വാർത്ത വ്യാജമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് വാർത്തക്ക് പിന്നിൽ. ഇടതുമുന്നണിയിലെ കക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചുവെന്ന വിലയിരുത്തലാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടത്തിയത്. കേരളാ കോൺഗ്രസ് എം മത്സരിച്ച സീറ്റുകളിൽ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തിയും യോഗം വിലയിരുത്തിയെന്നും…

Read More

ഗവർണർ നിർദേശം നൽകി: സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവെച്ചു

  കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എംജി, കണ്ണൂർ, മലയാള, ആരോഗ്യ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും പരീക്ഷകൾ മാറ്റിവെക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. മറ്റ് സർവകലാശാലകൾ തീരുമാനം അറിയിച്ചിട്ടില്ല. എല്ലാ സർവകലാശാലകളും ഗവർണറുടെ നിർദേശം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റുകൾ വീണു

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ആർ സി ബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു. മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. സ്‌കോർ 9 ആകുമ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് മാക്‌സ് വെല്ലും ദേവ്ദത്ത് പടിക്കലും ചേർന്ന് സ്‌കോർ മുന്നോട്ടു കൊണ്ടുപോകുകയാണ്. മത്സരം എട്ടോവർ പൂർത്തിയാകുമ്പോൾ ആർ സി പി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ്. 15 റൺസുമായി ദേവ്ദത്ത് പടിക്കലും 24…

Read More