Headlines

Webdesk

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. ഈ മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ഉറ്റവര്‍ മരണമടയുമ്പോള്‍ മൃതശരീരം അടുത്ത് കാണാന്‍ പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ്. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ മതാചാരം നടത്താനും അനുവദിക്കണം എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഒരുമണിക്കൂറില്‍ താഴെ…

Read More

ബെഹ്‌റക്ക് യാത്രയയപ്പ്: പുതിയ പോലീസ് മേധാവിയെ ഇന്നറിയാം

  സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സുധേഷ് കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ് യു.പി.എസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത്. അനിൽകാന്തിന്റെ പേരിനാണ് സാധ്യത കൂടുതൽ. കൂട്ടത്തിൽ സീനിയർ സുധേഷ് കുമാറാണ്. പക്ഷേ പോലീസുകാരനെ കൊണ്ട് ദാസ്യപ്പണി എടുപ്പിച്ചെന്ന വിവാദം സുധേഷ്‌കുമാറിന് തിരിച്ചടിയാണ്. പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതിയുടെ വിധി. മൂന്ന് പേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ട്…

Read More

വെംബ്ലിയിൽ ജർമൻ കണ്ണീർ: ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ

  ലോക ഫുട്‌ബോളിന്റെ മെക്കയായ വെംബ്ലി സ്‌റ്റേഡിയത്തിൽ ജർമൻ കണ്ണുനീര്. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ പട തോറ്റ് പുറത്തായത്. സ്വന്തം കാണികൾക്ക് മുന്നിൽ ആർത്തിരമ്പി കളിച്ച ഇംഗ്ലണ്ടിനായി റഹീം സ്റ്റെർലിംഗ്, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഗോൾ നേടിയത്. സ്‌റ്റെർലിംഗ് ഗോൾ നേടിയ കളികളിലൊന്നും ഇംഗ്ലണ്ട് ജയിച്ചിട്ടില്ലെന്ന പേരുദോഷം കൂടി ഇന്നലെ മാറി ജർമൻ കോച്ച് ജോക്വിം ലോയുടെ അവസാന മത്സരം കൂടിയായിരുന്നുവിത്. ഇന്നലത്തെ കളിയോടെ മരണഗ്രൂപ്പിലെ എല്ലാ…

Read More

എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തെ തുടർന്നാണ് തീരുമാനം. വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്‌സിഇആർടി ശുപാർശ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സ്‌കൗട്ട്, എൻസിസി, എൻഎസ്എസ്…

Read More

ആശങ്കയുയർത്തി ഡെല്‍റ്റ വൈറസിന്റെ വകഭേദം: പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ കോഴിക്കോടും

  കോഴിക്കോട്: കോവിഡ് വ്യാപനത്തിനിടയിൽ ആശങ്കയായി ഡെല്‍റ്റ വൈറസിന്റെ വകഭേദം. പാലക്കാട്ടിനും പത്തനംതിട്ടയ്ക്കും പിന്നാലെ ഡെല്‍റ്റ വൈറസിന്റെ വകഭേദം കോഴിക്കോടും സ്ഥിരീകരിച്ചു. മുക്കം ​ന​ഗരസഭാ പരിധിയിലുള്ള നാലുപേർക്കാണ് വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് പരിശോധിച്ചവരിലാണ് കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വൈറസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്ത്, പാലക്കാട് കണ്ണാടി, പറളി, പിരായിരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. പാലക്കാട്ട് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ രണ്ടു സ്ത്രീകള്‍ക്ക് രോഗം പകര്‍ന്നത് കണ്ണാടി…

Read More

  പി എസ് സി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും; കോവിസ് ബാധിതർക്കും പരീക്ഷ എഴുതാം

  തിരുവനന്തപുരം:പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു….

Read More

ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

  ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.  

Read More

പതിനാലുകാരി വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: വടകരയില്‍ പതിനാലുവയസുകാരി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. വണ്ണാത്തിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ ആണ് മരിച്ചത്. വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഉമ്മയോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ടാണ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.  …

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലോണുകളിൽ മേലുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകി: മുഖ്യമന്ത്രി

  കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളിൻ മേലുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകും. ഒരു മണിക്കൂറിൽ താഴെ സമയം വീട്ടിൽ അനുവദിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന…

Read More

പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി

  കൊവിഡ് പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1997 സെപ്റ്റംബർ 29 മുതൽ 500 വാട്‌സ് കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ് മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടെ സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബാധകമാക്കും ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ…

Read More