Headlines

Webdesk

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ ചിൽമ്മാറിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രാവിലെ നിയന്ത്രണ രേഖയിൽ ദാദൽ, രജൗറി എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിലും ഏറ്റുമുട്ടൽ നടന്നത്. രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിന് നേർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഭീകരരാണെന്ന നിഗമനത്തിലാണ് പോലീസ്

Read More

അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

ന്യൂ‌ഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്. കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഡി ജി സി എ വിലക്കേർപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങൾക്ക് പ്രത്യേക അനുമതിയോടുകൂടി സർവീസ് നടത്താൻ സാധിക്കുമായിരുന്നു. അതുകൂടാതെ അതാത് അവസരത്തിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഫ്രാൻസ്,…

Read More

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

  മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More

ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കിയ ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പന്‍ ഷമീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സ്ഥിരം മദ്യപാനിയായ ഷമീര്‍ രാത്രി 10 മണിയോടെ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. 4 വയസും, ഒന്നരവയസും പ്രസവിച്ച് 21 ദിവസം…

Read More

കിറ്റക്‌സിന്റെ പരാതികളൊന്നും ലഭിച്ചിട്ടില്ല; പ്രശ്‌നങ്ങൾ ഗൗരവത്തോടെ പരിഗണിക്കും: മന്ത്രി രാജീവ്

  കിറ്റക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന്റെ പരിശോധന കിറ്റക്‌സിൽ നടന്നിട്ടില്ല. മറ്റ് വകുപ്പുകളുടെ പരിശോധനയാണ് നടന്നത്. വ്യവസായ മേഖലയിൽ ഉണർവിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതുപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു എന്തെങ്കിലും പരാതികളുണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യമെന്നും രാജീവ് പറഞ്ഞു. സർക്കാരുമായുള്ള 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി കിറ്റക്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു….

Read More

പിതാവ് ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കി; അഞ്ച് വയസ്സുകാരന്‍ മരിച്ചു

മുംബൈ: പിതാവ് എലിവിഷം കലര്‍ത്തി നല്‍കിയ ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് അഞ്ച് വയസുകാരന്‍ മരിച്ചു. മുഹമ്മദലി നൗഷാദ് എന്നയാളാണ് തന്റെ മൂന്നു മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. ഇതു കഴിച്ച അലി ഷാന്‍ അലി മുഹമ്മദ് ആണ് മരിച്ചത്. 7 വയസ്സുള്ള അലീന, 2 വയസ്സുള്ള അര്‍മാന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ നടന്ന വഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാവാണ് വിവരം പോലിസിനെ അറിയിച്ചത്. പ്രതിയെ…

Read More

കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കൊവാക്സീൻ വാങ്ങാനുള്ള കരാർ റദ്ദാക്കാൻ ബ്രസീലിന്റെ തീരുമാനം. 324 ദശലക്ഷം ഡോളർ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്സീൻ വാങ്ങാനുള്ള കരാർ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. പ്രസിഡന്റ് ജയിർ ബോൽസൊണരോ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയടക്കം അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.  

Read More

കേരളത്തിലെ ബിജെപിയിൽ സമഗ്ര മാറ്റം വേണം; നേതൃത്വം ഒന്നാകെ മാറണമെന്നും സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്

  കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റത്തിന് നിർദേശവുമായി സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട്. നിലവിലെ നേതൃത്വം ഒന്നാകെ രാജിവെക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ നിർദേശത്തിൽ പറയുന്നത്. കാമരാജ് പദ്ധതി കേരളാ ബിജെപിയിലും നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്ക് തോൽവിയിൽ ഉത്തരവാദിത്വമുണ്ട്. നേതാക്കളുടെ പ്രവർത്തനവും വിലയിരുത്താൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ വ്യാപക അഴിമതിയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി സൂഫിയാൻ അറസ്റ്റിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വഴി കടത്താൻ ലക്ഷ്യമിട്ട സ്വർണത്തിന് സംരക്ഷണം നൽകാൻ സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു. സൂഫിയാന്റെ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Read More