പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

 

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.