Headlines

Webdesk

കർണാടകയിലെ മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകുമെന്ന് സർക്കാർ

കർണാടകയിലെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ നൽകാൻ സർക്കാർ. കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണാണ് ഇക്കാര്യം അറിയിച്ചത്. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്‌കിൽ ഡെവലപ്മെന്റ് സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറന്നു…

Read More

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണം; എത്ര തുകയെന്നത് ആറാഴ്ചക്കുള്ളിൽ അറിയിക്കണം: സുപ്രീം കോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്തനിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എത്ര തുക വീതം നൽകണമെന്നതിന് മാനദണ്ഡം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആറാഴ്ചക്കുള്ളിൽ എത്ര തുക എന്നതും ഇതിനുള്ള മാർഗരേഖയും തയ്യാറാക്കണം. നഷ്ടപരിഹാരം നൽകുന്നതിനെ കേന്ദ്രം എതിർത്തിരുന്നു. എന്നാൽ സുപ്രീം കോടതി…

Read More

സ്വർണക്കടത്ത്: ഡിവൈഎഫ്‌ഐ മുൻ നേതാവ് സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറിയും അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്നതുമായ സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ രാവിലെ 9 മണിയോടെയാണ് സജേഷ് ഹാജരായത്. ഇന്ന് 11 മണിക്ക് എത്താനാണ് സജേഷിന് നിർദേശം നൽകിയിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനായി ഇയാൾ രണ്ട് മണിക്കൂർ നേരത്തെ എത്തുകയായിരുന്നു. സജേഷ് അർജുന്റെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.

Read More

അനിൽ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തു

  ഡിജിപി അനിൽ കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി പോസ്റ്റിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച അനിൽകാന്തിനുണ്ട്. നേരത്തെ അനിൽകാന്ത്, ബി സന്ധ്യ, സുധേഷ്‌കുമാർ എന്നീ മൂന്ന് പേരുടെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 200 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ബുധനാഴ്ച പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയായി. ഗ്രാമിന്റെ വില 4375 രൂപയായി രണ്ട് മാസത്തിനിടെ മാത്രം രണ്ടായിരത്തോളം രൂപയുടെ കുറവാണ് പവനുണ്ടായത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1763.63 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,518 രൂപയായി.

Read More

വിസ്മയ കേസ്: കിരൺ കുമാറിന് കൊവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

കൊല്ലം വിസ്മയ കേസിൽ അറസ്റ്റിലായ കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് തെളിവെടുപ്പ് മാറ്റിവെച്ചു. കിരൺ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതി പ്രതിയെ രണ്ടാഴ്ചക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയിൽ ലഭിക്കാൻ സാധ്യതയുള്ളു. ഇതോടെ കിരൺകുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവർ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം കിരൺകുമാറുമായി പോലീസ് സംഘം…

Read More

സ്വർണം കൊണ്ടുവന്നത് അർജുന് വേണ്ടി, 25ലേറെ തവണ ഫോൺ ചെയ്തു: മുഹമ്മദ് ഷഫീഖിന്റെ മൊഴി

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കുരുക്ക് മുറുകുന്നു. സ്വർണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് സ്വർണവുമായി കരിപ്പൂരിലെത്തിയ മുഹമ്മദ് ഷെഫീഖ് വെളിപ്പെടുത്തി. ദുബൈയിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വർണവുമായി വരുന്ന ദിവസം 25ലേറെ തവണ അർജുൻ തന്നെ വിളിച്ചു. കൂടുതലും വാട്‌സാപ്പ് കോളുകളായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് മുഹമ്മദ് ഷഫീഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സ്വർണക്കടത്തിൽ കൂട്ടുനിന്നിട്ടില്ലെന്ന നിലപാട് അർജുൻ ആവർത്തിച്ചു. കടം നൽകിയ പണം…

Read More

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം

  തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് മൂന്നര മുതല്‍ വൈകീട്ട് ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക.നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം.    

Read More

താനൊരു മലയാളിയാണ്, മുണ്ടുടുത്തും നടക്കും: യാത്രയപ്പ് ചടങ്ങിൽ വികരാധീനനായി ലോക്‌നാഥ് ബെഹ്‌റ

  സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റക്ക് സേനാംഗങ്ങൾ യാത്രയയപ്പ് നൽകി. തിരുവനന്തപുരം എസ് എ പി മൈതാനത്ത് നടന്ന ചടങ്ങിൽ വികാരാധീനനായാണ് ബെഹ്‌റ സംസാരിച്ചത്. താനൊരു മലയാളിയാണ്. മുണ്ടുടുത്ത് നടക്കും. ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ട നാടാണ്. കേരളാ പോലീസ് രാജ്യത്തെ ഒന്നാം നമ്പർ പോലീസാണ്. എന്നാലും നവീകരണങ്ങൾ തുടരണം. കേരളത്തിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

Read More

വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ

  സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിക്കെതിരെ വിമർശനവുമായി കണ്ണൂർ ഡി വൈ എഫ് ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ നേരത്തെ അറിയാമായിരുന്നുവെന്നും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്നും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മനു തോമസിന്റെ പ്രതികരണം ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഫെബ്രുവരിയിൽ താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ…

Read More