കൊവിഡ് ബാധിച്ചുള്ളതടക്കമുള്ള മരണങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാം; പുതിയ സംവിധാനവുമായി ആരോഗ്യവകുപ്പ്
കൊവിഡ് മരണം അടക്കം എല്ലാത്തരം മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ സംസ്ഥാനത്ത് പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിനായി വികേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു ആശുപത്രിയിൽ ഒരാൾ മരിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ ഈ മരണം സംബന്ധിച്ച് അതിന്റെ റിപ്പോർട്ട് ഓൺലൈനായി അപ്ലോഡ് ചെയ്യണം. രോഗി മരിച്ച് 24 മണിക്കൂറിനിനുള്ളിൽ തന്നെ ആശുപത്രികളിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടക്കണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിൽ…
