Headlines

Webdesk

കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു

  പാവറട്ടി: കളിക്കുന്നതിനിടെ തൊട്ടിലിന്റെ സ്പ്രിങ്ങിൽ കഴുത്ത് കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു.ഏനാമാക്കൽ റേഷൻകടയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഉമ്മറിന്റെ മകൻ ഷിയാസാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഷിയാസിന്റെ അനുജനെ കിടത്തുവാനാണ് തൊട്ടിൽ കെട്ടിയിരുന്നത്. കളിക്കുന്നതിനിടെ കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് മാതാവ് ഷമീന വന്ന് നോക്കിയപ്പോൾ ഷിയാസിന്റെ കഴുത്ത് സ്പ്രിങ്ങിൽ കുരുങ്ങിക്കിടക്കുന്നതാണ് കണ്ടത്. പാടൂർ വാണീവിലാസം യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.      

Read More

വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96

  വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 194 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.96 ആണ്. 264 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65220 ആയി. 61790 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2914 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1967 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്, 124 മരണം; 11,564 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതികൾക്കായി അന്വേഷണം തുടങ്ങി

  വർക്കലയിൽ വിദേശവനിതകളെ അപമാനിക്കാൻ ശ്രമം. ഫ്രാൻസ്, യുകെ സ്വദേശികളായ വനിതകളാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ യുവതികൾക്ക് നേരെയാണ് അതിക്രമം നടന്നത്. വർക്കല ഹോം സ്‌റ്റേയിൽ താമസിക്കുന്നവർക്ക് നേരെയാണ് അതിക്രമം. മദ്യപിച്ചെത്തിയ പ്രതികൾ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയുണ്ട് സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. വിദേശ…

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്ക് സ്റ്റേ

  ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ നിയമപരമായ അധികാരമില്ലെന്നും സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തിയ നടപടി വിവേചനപരമാണെന്നും ഹൈക്കോടതി പറഞ്ഞു ഒരുത്തരവിലൂടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയ നടപടിയാണ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റർക്കോ കലക്ടർക്കോ ഇതിന് നിയമപരമായ അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിൽ ഭേദഗതി വരുത്തിവേണം ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടത് ലക്ഷദ്വീപിൽ ഒരു ശതമാനമുണ്ടായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി സ്ത്രീകൾക്ക് ആറ്…

Read More

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു

  തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി അർഷാദാണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെ അർഷാദിന് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൃഗശാലയിലെ അനിമൽ കീപ്പറാണ് അർഷാദ്. സംഭവം നടന്നതിന് പിന്നാലെ അർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണമിശ്രിതം പിടികൂടി

  കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വ്യാഴാഴ്ച വിമാനത്താവളത്തിലിറങ്ങിയ മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോയിലേറെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. വിപണിയിൽ 1.2 കോടി രൂപയിലേറെ വില വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. വടകര സ്വദേശി കുനിയത്ത് മുസ്തഫയിൽ നിന്ന് 1320 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. കാസർകോട് ഉപ്പള സ്വദേശി ഷാഫിയിൽ നിന്ന് 1030 ഗ്രാം സ്വർണ മിശ്രിതം പിടിച്ചെടുത്തു. മലപ്പുറം സ്വദേശി ലുഖ്മാനിൽ നിന്ന് 1086 ഗ്രാം സ്വർണ മിശ്രിതവും 50 ഗ്രാമിന്റെ…

Read More

ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ

  ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുധാകരൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് ചോദിച്ച് വീണ്ടും വേദനിപ്പിക്കരുത് പത്ര വാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ല. അത് ശരിയല്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന…

Read More

ഇന്ത്യൻ സമ്മർദം ഫലിച്ചു: കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി യൂറോപ്യൻ രാഷ്ട്രങ്ങൾ

  കൊവിഷീൽഡ് വാക്‌സിൻ ഗ്രീൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയുടെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് നടപടി. ഓസ്ട്രിയ, ഗ്രീസ്, സ്ലോവേനിയ, ഐസ് ലാൻഡ്, സ്‌പെയിൻ, അയർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണ് കൊവിഷീൽഡിന് അംഗീകാരം നൽകിയത്. ഇന്ത്യയുടെ അംഗീകൃത വാക്‌സിനുകൾക്ക് യൂറോപ്യൻ യൂനിയൻ അംഗികാരം നൽകിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്…

Read More

മഞ്ജു വാര്യർ ചിത്രം ചതുർമുഖം കൊറിയൻ ചലചിത്ര മേളയിലേക്ക്

  മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമായി എത്തിയ ചതുർമുഖം കൊറിയൻ ചലച്ചിത്ര മേളയിലേക്ക്. ഇരുപത്തിയഞ്ചാമത് ബുച്ചൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയാണ് ചതുർമുഖം. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ ആണ് ചതുർമുഖം സംവിധാനം ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നും ഹൊറർ, മിസ്റ്ററി, ഫാന്റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. വേൾഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുർമുഖം പ്രദർശിപ്പിക്കുന്നത്. മൂന്നു ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്ന് ഫെസ്റ്റിവലിൽ ഉള്ളത്….

Read More