ആകാശത്ത് വിവാഹം, ചടങ്ങിന് 130 പേർ, മധുരയിലെ ദമ്പതികൾ വിവാഹം ആഘോഷിച്ചതിങ്ങനെ
ചെന്നൈ: വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ആകാശത്ത് വച്ച് നടന്നൊരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേർ വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വിമാനത്തിൽ വച്ച് നടത്തിയതിന് പിന്നിലെ കാരണവും കൊവിഡ് തന്നെ. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാർട്ടേഡ് വിമാനം…
