Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കൊവിഡ്, 188 മരണം; 37,316 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂർ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസർഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കേണ്ടെന്ന് സംസ്ഥാനങ്ങൾ; തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

സിബിഎസ്ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞ ശേഷം സെപ്റ്റംബറിൽ പരീക്ഷ നടത്തുന്നത് ആലോചിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷ ഉപേക്ഷിക്കണമെന്ന് ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു ചില പരീക്ഷകൾ മാത്രം നടത്താമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. വിദ്യാർഥികൾക്ക് വാക്‌സിൻ എത്രയും വേഗം ലഭ്യമാക്കണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു പരീക്ഷയുമായി മുന്നോട്ടുപോകണമെന്ന പൊതുവികാരമാണ് സംസ്ഥാനങ്ങൾക്ക്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് അടക്കമുള്ള പ്രവേശന പരീക്ഷ എങ്ങനെ വേണമെന്ന…

Read More

നെൻമേനി ഗ്രാമ പഞ്ചായത്തിലെ ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

  നെൻമേനി ഗ്രാമ പഞ്ചായത്തിലെ ഡൊമി സിലിയറി കെയർ സെന്ററുകളിലേക്കും, ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെയ്ൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത സ്റ്റാഫ് നഴ്സ് – കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ബി .എസ് .സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് , മിഡ് വൈഫറി കോഴ്സ് ക്ലീനിംഗ് സ്റ്റാഫ് – 50 വയസ്സിൽ കവിയാത്ത കായിക ക്ഷമതയുള്ളവർ. പഞ്ചായത്തിൽ സ്ഥിര താമസമുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഫോൺ 04936 267310

Read More

മാനന്തവാടി മേരി മാതാ പ്രോവിൻസിൻ്റെ ദ്വിതിയ പ്രോവിഷ്യൽ സുപ്പിരിയർ സി.മരിയോള (82) നിര്യാതയായി

  ജീവകാരുണ്യ ആരാധനാ സഭ മാനന്തവാടി മേരി മാതാ പ്രോവിൻസിൻ്റെ ദ്വിതിയ പ്രോവിഷ്യൽ സുപ്പിരിയർ സി.മരിയോള82 നിര്യാതയായി പാലരൂപത പിറവിത്താനം ഇടവകയിലെ പരേതനായ ആഗസ്തി ത്രേസ്യാമ്മ ദമ്പതികളുടെ ഏട്ട് മക്കളിൽ ആറാമത്തെ മകളാണ് നെല്ലിയാനി, കടനാട്, മണിക്കടവ്, പാടത്തു കടവ്, മാനന്തവാടി, കോഴിച്ചാൽ, പുല്ലു രാംപാറ, അബായത്തോട് തവിഞ്ഞാൽ, അമ്പലവയൽ, സുങ്കേശ്വരി, കൊസുഗി, കർണ്ണുൽ ,ബത്തേരി ,എന്നിമഠങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് 6 വർഷം മാനന്തവാടി മേരി മാതാപ്രോവിൻഷ്യൽ സുപ്പിരിയറായിരുന്നു.അധ്യാപിക, ഹെഡ്മിസ്ട്രസ്, പ്രോവിൻഷ്യൽ കൗൺസിലർ സൂപ്പിരിയർ, ഓർഫനേജ് ഡിറക്ട്രസ് ഹോസ്പിറ്റൽ…

Read More

ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടന്നേക്കും

ഐപിഎൽ പതിനാലാം സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച മെയ് 29ന് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. മൂന്നും നാലും ടെസ്റ്റും തമ്മിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇത് കുറയ്ക്കാൻ ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടും. 30 ദിവസങ്ങൾ കൊണ്ട് 31…

Read More

കൊവിഡ് കുട്ടികള്‍ക്കും ബാധിക്കാം; രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് കുട്ടികളെയും ബാധിക്കാമെന്നും എന്നാല്‍ ഇവരില്‍ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും. സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്ന് നിതി ആയോഗ് അംഗം വി.കെ.പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും കുട്ടികള്‍ക്കിടയിലെ അണുബാധയെക്കുറിച്ച് വിശദീകരിച്ച ഡോ. പോള്‍ പറഞ്ഞു. കുട്ടികളിലെ കൊവിഡ് ചികിത്സക്കായി…

Read More

24 മണിക്കൂറിനിടെ 2.40 ലക്ഷം പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക്

  കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയും രാജ്യത്ത് കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് ലക്ഷത്തിന് മുകളിൽ പ്രതിദിന വർധനവുണ്ടായിരുന്ന സ്ഥിതിയിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2,65,30,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3741 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,55,102 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 2,34,25,467 പേരാണ് ഇതിനോടകം രോഗമുക്തരായത്. 2,99,266 പേർ മരിച്ചു. നിലവിൽ 28,05,399 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത്…

Read More

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി; മധ്യപ്രദേശിൽ സഹോദരിമാരായ രണ്ട് യുവതികൾ അറസ്റ്റിൽ

  പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ മധ്യപ്രദേശിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. സഹോദരിമാരായ രണ്ട് പേരെയാണ് സൈനികമേഖലയായ മോവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് 32, 28 വയസ്സുള്ള യുവതിമാരാണ് അറസ്റ്റിലായത്. ഇരുവരും സ്‌കൂൾ അധ്യാപകരാണ്. പാക് സ്വദേശികളായ മുഹ്‌സിൻ ഖാൻ, ദിലാവർ എന്നിവരുമായി ഇരുവരും ഒരു വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടിരുന്നു. പാക് സ്വദേശികൾ ഐഎസ്‌ഐ ഏജന്റുമാരാണെന്നാണ് സംശയം സൈനിക മേഖലയായ മോവിൽ നിന്നുള്ള നിർണായക…

Read More

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിർക്കണം; സമുദായ സംഘടനകൾക്ക് കീഴ്‌പ്പെടില്ല: വി ഡി സതീശൻ

  ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർത്തു തോൽപ്പിക്കേണ്ട പോരാട്ടമാകണം നമ്മൾ നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സതീശന്റെ പ്രതികരണം. ഒരു സമുദായ സംഘടനക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചുവരവിനുള്ള പ്രവർത്തനമാകും നടത്തുകയെന്നും സതീശൻ പറഞ്ഞു പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ…

Read More

ലോക്ക് ഡൗൺ ഫലപ്രദമാണോയെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും: ആരോഗ്യമന്ത്രി

ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും. ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒക്കെ പരിശോധിച്ചതിന് ശേഷമാകും ലോക്ക് ഡൗൺ തുടരുന്നതിൽ തീരുമാനമുണ്ടാകുക. കൊവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗങ്ങൾക്കെതിരെയും ജനങ്ങളുടെ ജാഗ്രത…

Read More