Headlines

Webdesk

ബ്ലാക്ക് ഫംഗസിന്‍റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി

ന്യൂഡൽഹി: കോവിഡ് ചികിത്സിച്ച്‌ ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്‍റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്‍റെ രോഗലക്ഷണങ്ങളെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്‍റെ മേധാവി ഡോ. ഗുലേറിയ. ഈ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശനശേഷി കുറയുന്നതായോ അനുഭവപ്പെട്ടാനും വിദഗ്ധരുടെ അഭിപ്രായം ആരായണമെന്നും ഡോ. ഗുലേറിയ മുന്നറിയിപ്പ് തരുന്നു. ‘മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ഇതൊക്കെ ആദ്യ ലക്ഷ്ണങ്ങളായി കാണണം….

Read More

പീഡനക്കേസ് ഇരയായ യുവതിയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു

പീഡനക്കേസിലെ ഇരയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതിനു പിന്നാലെയാണ് വിവാഹം. പോലീസുകാരനും മാതാവും ചേർന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ആയിരുന്നു.

Read More

കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ: ജെനി ജെറോമിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് ആദ്യമായി കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ ജെനി ജെറോമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂർവമായ നേട്ടം കൈവരിച്ചത്. ജെനിയുടെ വിജയം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ…

Read More

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല

  വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ ശക്തമായി നയിക്കാൻ സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തണം. അതിന് വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നാണ് അഭിപ്രായം. ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇനി ചർച്ചാ വിഷയമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ. കെപിസിസിയിൽ…

Read More

കൊലപതാക കേസ്: ഗുസ്തി താരം സുശീൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുസ്തിതാരം സുശീൽ കുമാറിനെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഒപ്പമുണ്ടായിരുന്ന സഹായി അജയും അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബിൽ നിന്നാണ് സുശീൽകുമാറിനെ അറസ്റ്റ് ചെയ്തത് ദേശീയ ജൂനിയർ മുൻ ഗുസ്തി ചാമ്പ്യൻ സാഗർ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുശീൽകുമാർ ഒളിവിലായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ കൊല്ലപ്പെട്ടത്.

Read More

ചൈനയിൽ മാരത്തൺ മത്സരത്തിൽ പങ്കെടുത്ത 21 പേർ മഞ്ഞുമഴയിൽപ്പെട്ട് മരിച്ചു

ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗൺടെയ്ൻ മാരത്തണിൽ പങ്കെടുത്ത 21 പേർ മരിച്ചു. കനത്ത മഞ്ഞുമഴയിൽ പെട്ടാണ് അപകടം. ശക്തമായ മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ഗാൻസു പ്രവിശ്യയിലെ ബൈയിൻ സിറ്റിക്ക് സമീപം യെല്ലോ റിവർ സ്‌റ്റോൺ ഫോറസ്റ്റിലാണ് മത്സരം നടന്നത്. ശനിയാഴ്ച ഉച്ചയോടെ 20-31 കിലോമീറ്ററിനിടയിൽ വെച്ചാണ് അപകടം നടന്നത്‌

Read More

ബംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങൾ. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി അതേസമയം കൊവിഡ് പരിശോധന നെഗറ്റീവാണ്. രാജ്യത്ത് ഇതുവരെ 8848 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Read More

കൊവിഡിനെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ; നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് വി ഡി സതീശൻ

  കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാംതലമുറ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തും. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനം അറിയിച്ചിട്ുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ്…

Read More

ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു

  ബോളിവുഡ് സംഗീത സംവിധായകൻ റാം ലക്ഷ്മൺ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു നാൽപത് വർഷങ്ങളായി ഹിന്ദി, മറാഠി, ഭോജ്പുരി ചിത്രങ്ങളിലായി 150ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ഹം ആപ്‌കെ ഹേൻ കോൻ, മേനെ പ്യാർ കിയാ, ഹം സാത് സാത് ഹേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

Read More

ന്യൂനമർദം നാളെ യാസ് ചുഴലിക്കാറ്റാകും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു യാസിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലാണ് യാസ് വീശിയടിക്കുക. ഇവിടങ്ങളിൽ…

Read More